Loading

Archive

Category: News

30 posts

മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം – മന്ത്രി കെ കൃഷ്ണൻകുട്ടി

മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം – മന്ത്രി കെ കൃഷ്ണൻകുട്ടി

കൃഷി വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായർകുഴിയിൽ ജലസേചന വകുപ്പ് നിർമ്മിച്ച ലിഫ്റ്റ് ഇറിഗേഷൻ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജലസേചന പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.

കേരളത്തിൽ 23 ലക്ഷം ഹെക്ടർ കൃഷിയുണ്ടെങ്കിലും ഏകദേശം 2 ലക്ഷം ഹെക്ടർ കൃഷിയിൽ മാത്രമേ നനയ്ക്കുന്നുള്ളൂ. കേരളത്തിൽ തെങ്ങും കുരുമുളകും മറ്റും നനക്കുന്ന പതിവ് ഇല്ല. നനക്കാതെ 60 തേങ്ങ കിട്ടുന്ന തെങ്ങില്‍ നിന്ന് നനച്ചാല്‍ 150 മുതൽ 200 വരെ  തേങ്ങ കിട്ടും. നനയില്ലെങ്കില്‍ രണ്ട് കിലോ കിട്ടുന്ന കുരുമുളക് നനച്ചാല്‍ ആറ് കിലോ കിട്ടും. എന്നാൽ ഇക്കാര്യം നമ്മൾ ശ്രദ്ധിക്കുന്നില്ല. കൃഷിയില്‍ നിന്ന് നല്ല വരുമാനം ഉണ്ടാക്കുന്നതിന് ശാസ്ത്രീയ രീതിയിലുള്ള കൃഷി പ്രോത്സാഹിപ്പിക്കണം. ഇതു വഴി ഉത്പാദനം മൂന്നിരട്ടി വര്‍ധിപ്പിക്കാനാകും. അശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്യുന്നത് കൊണ്ടാണ് ഈ മേഖലയില്‍ നമുക്ക് വലിയ പുരോഗതി കൈവരിക്കാനാകാത്തതെന്ന് മന്ത്രി പറഞ്ഞു.

ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിലൂടെ ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നതിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു ഇതിന് 30 ശതമാനം കേന്ദ്ര സർക്കാർ സഹായം ലഭ്യമാകും. കുന്നമംഗലം നിയോജക മണ്ഡലത്തിലെ മാവൂർ, ചാത്തമംഗലം പഞ്ചായത്തുകൾ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ നിലവിൽ കൂളിമാട് പമ്പിങ് സ്റ്റേഷനിൽനിന്നും ജലം അനുവദിച്ച് നൽകുന്നതിന് വാട്ടർ അതോറിറ്റി, ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പ്രശ്നം സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് മന്ത്രി ചടങ്ങിൽ അറിയിച്ചു.

പുൽപറമ്പ് എൻ.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായർകുഴി, ചൂലൂർ പ്രദേശങ്ങളിലെ 96 ഹെക്ടറോളം വരുന്ന വയൽ പ്രദേശം അടക്കം 127.12 ഹെക്ടർ കൃഷിഭൂമിയിലെ കാർഷികോല്പാദനം വർദ്ധിപ്പിക്കുന്നതിന്   2.03 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ നായർകുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ സാധിക്കും. പദ്ധതി പൂർത്തിയായതോടെ വേനൽക്കാലങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെടുന്ന ഈ പ്രദേശത്തെ കർഷകരുടെ ബുദ്ധിമുട്ടുകൾക്കുള്ള ശാശ്വത പരിഹാരമായി. വെള്ളപ്പൊക്ക സമയത്ത് മോട്ടോറുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി 5.3 മീറ്റർ ഉയരത്തിൽ ആർസിസി ലാബുകളും പമ്പ് ഹൗസിനകത്ത് പണിതിട്ടുണ്ട്.

മുക്കം നഗരസഭ ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ,  ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ.ടി ചന്ദ്രൻ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ഷീജ വലിയതൊടികയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി സുകുമാരൻ, എം.പി കമല, ലിനി ചോലക്കൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി രാജീവ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാജി ചന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. മൈനർ ഇറിഗേഷൻ സൂപ്രണ്ടിഗ് എഞ്ചിനീയർ കെ.പി രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

Please follow and like us:

ആനപ്പാറ പൊറ്റമ്മല്‍ കടവില്‍ തടയണ നിര്‍മാണം തുടങ്ങി; ചെലവ് ആറ് കോടി രൂപ

ആനപ്പാറ പൊറ്റമ്മല്‍ കടവില്‍ തടയണ നിര്‍മാണം തുടങ്ങി; ചെലവ് ആറ് കോടി രൂപ

ആനപ്പാറ പൊറ്റമ്മല്‍ കടവില്‍ തടയണയുടെ നിര്‍മ്മാണോദ്ഘാടനം തിരുത്ത് പറമ്പ് മേതൃക്കോവില്‍ കീഴ്തൃക്കോവില്‍ ക്ഷേത്ര പരിസരത്ത് ഇന്ന് നിര്‍വഹിച്ചു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലെ കടലുണ്ടിപ്പുഴയ്ക്ക് കുറുകെയുള്ള ആനപ്പാറ പൊറ്റമ്മല്‍ കടവിലാണ് തടയണ  നിര്‍മിക്കുന്നത്. ആറുകോടി രൂപ ചെലവിലാണ് തടയണയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. ആനക്കയം, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതാണ് പദ്ധതി. കടലുണ്ടി പുഴയില്‍ എഴുപത് മീറ്റര്‍ നീളത്തിലും രണ്ടര മീറ്റര്‍ ഉയരത്തിലുമുള്ള കോണ്‍ക്രീറ്റ് തടയണ നിര്‍മിച്ച് ജലം സംഭരിക്കുന്നതിനാണ് പ്രവൃത്തി  വിഭവനം ചെയ്തിരിക്കുന്നത്.
തടയണയുടെ ഇരു കരകളിലും മുകള്‍ ഭാഗത്തേക്ക് 50 മീറ്റര്‍ നീളത്തിലും താഴ്ഭാഗത്ത് 40മീറ്റര്‍ നീളത്തിലും ആറു മീറ്റര്‍ ഉയരത്തിലും കോ ണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മിക്കും. തടയണയുടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 1.2 ണ്മ 2.5 മീറ്റര്‍ അളവിലുള്ള അഞ്ചു വെന്റുകള്‍ നല്‍കിയിട്ടുണ്ട്. തടയണയുടെ ഷട്ടര്‍ അടക്കുമ്പോള്‍ കടലുണ്ടിപുഴയുടെ ഇരു കരകളിലെയും, കൂട്ടിലങ്ങാടി, ആനക്കയം ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം മൂന്ന് കി.മീ നീളത്തില്‍ ഭൂഗര്‍ഭ ജലവിധാനം ഉയര്‍ത്തുന്നതിനും അതുവഴി 700ഓളം ഹെക്ടര്‍ കൃഷി സ്ഥലത്തിന് ഇതിന്റെ പ്രയോജനം ലഭ്യമാകും.
കേരളത്തിലെ എല്ലാ  കുടുംബങ്ങളിലേക്കും കുടിവെള്ളം പൈപ്പ് ലൈന്‍ വഴി എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ നാട്ടുകാരെ ഓര്‍മ്മിപ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ആറു ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ 10 ലക്ഷം കുടുംബങ്ങള്‍ക്ക് പൈപ്പ് ലൈന്‍ വഴി കുടിവെള്ളം ഈ വര്‍ഷംതന്നെ നല്‍കാന്‍ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന സന്തോഷകരമായ വിവരം അവരോട് പങ്കുവച്ചു.
മലപ്പുറം ജില്ലയിലെ ശാസ്ത്രീയ കൃഷി രീതി വീപുലീകരിണ്ടേതുണ്ട്. അമൂല്യസ്വത്തായ ജലം ജീവനും, കൃഷിക്കും ഉപയുക്തമാക്കുന്ന തരത്തില്‍ വിതരണം ചെയ്യണം. ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിച്ചാല്‍ കേരളത്തില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കും. കൂടാതെ ജലലഭ്യതയുടെ സാധ്യതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടി.

Please follow and like us:

തൊഴില്‍ അവസരങ്ങള്‍ക്ക് സ്‌കില്‍ ഡവലപ്‌മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

തൊഴില്‍ അവസരങ്ങള്‍ക്ക് സ്‌കില്‍ ഡവലപ്‌മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സാങ്കേതിക വിദ്യയുടെ വളര്‍ച്ച സൃഷ്ടിക്കുന്ന തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വണ്ടിത്താവളം കെ.കെ.എം.എച്ച.് സ്‌കൂളില്‍ പുതിയ കൊമേഴ്‌സ് ലാബ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക മേഖലയില്‍ നിര്‍മ്മിത ബുദ്ധി, റോബോട്ടിക്ക്‌സ്, ഡിജിറ്റല്‍ ലേണിങ്, ത്രീഡി പ്രിന്റിങ് തുടങ്ങി വിവിധ രംഗങ്ങളില്‍ വലിയ വളര്‍ച്ചയാണ്. ഇത്തരം സാധ്യതകള്‍  പ്രയോജനപ്പെടുത്താന്‍ കഴിയുംവിധം പാഠ്യപദ്ധതിയില്‍ മാറ്റമുണ്ടാകണം. പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ അന്വേഷണ ത്വര വളര്‍ത്താന്‍ കഴിയണമെന്നും ജനാധിപത്യത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ അനുയോജ്യമായ ചര്‍ച്ചകളും ചിന്തകളും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയശ്രീ  അധ്യക്ഷയായ പരിപാടിയില്‍ പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ജി.മാരിമുത്തു, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സജിത, പി.എസ്.ശിവദാസ്,  ജി. ജയന്തി, ധനലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് എ. ഹരിദാസ്, പ്രധാന അധ്യാപകന്‍ എ. ശശികുമാര്‍, പ്രിന്‍സിപ്പല്‍ പി.ടി ശ്രീകുമാര്‍, ജി.വിന്‍സെന്റ്, സി.എച്ച.് അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Please follow and like us:

വെള്ളപ്പെക്ക നിയന്ത്രണത്തിന് കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കും

വെള്ളപ്പെക്ക നിയന്ത്രണത്തിന് കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കും

സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന പെരുമഴയുടെ സാഹചര്യത്തില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള ഡാമുകള്‍ സ്ഥാപിക്കാന്‍ ജലസേചന വകുപ്പ് ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള പഠനം നടന്നുവരുന്നു. 2018 ലെയും 2019 ലെയും പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളപ്പൊക്ക നിയന്ത്രണത്തിനായി ഡാമുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായാന്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചത്.
ഇതിന്റെ അവലോകനയോഗം കഴിഞ്ഞദിവസം മന്ത്രിയുടെ ചേമ്പറില്‍ നടന്നു. ഈ യോഗത്തിലാണ് അഞ്ച് സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക നിയന്ത്രണ ഡാമുകള്‍ക്ക് സാധ്യതയുള്ളതായി വിലയിരുത്തിയത്. ഇത് സംബന്ധിച്ച വിശദമായ പഠനം നടത്തുന്നതിന് യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. ജലസേചന വകുപ്പിലെ ചീഫ് എന്‍ജിനീയര്‍മാരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പ്രളയം നിയന്ത്രിക്കുന്നതിന് കേരളത്തില്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിക്കണമെന്ന് നേരത്തേ കേന്ദ്ര ജലകമ്മീഷനും പറഞ്ഞിരുന്നു. അച്ചന്‍കോവില്‍, പമ്പ, പെരിയാര്‍ നദികളിലാണ് കൂടുതല്‍ ഡാമുകള്‍ വേണ്ടതെന്നാണ് പൊതുനിര്‍ദ്ദേശം. കോണ്ടൂര്‍ കനാല്‍ തകര്‍ന്നതാണ് ഈവര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ കരണം. അതേസമയം കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിക്കുന്നതിന് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്.

Please follow and like us:

കായലിലെ ചെളി നീക്കം ചെയ്യാൻ യന്ത്രം ഇറക്കുമതി ചെയ്യും – ജലവിഭവ മന്ത്രി

കായലിലെ ചെളി നീക്കം ചെയ്യാൻ യന്ത്രം ഇറക്കുമതി ചെയ്യും – ജലവിഭവ മന്ത്രി

വെള്ളായണി കായലിലെ ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി കെ. കൃഷ്ണൻകുട്ടി വിലയിരുത്തി

സംസ്ഥാനത്തെ കായലുകളിലെ ചെളിയുൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി നെതലർലാൻഡ്‌സിൽ നിന്നും യന്ത്രം വാങ്ങുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി. ഒരുമാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളായണി കായലിൽ പായൽ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നേരിട്ടെത്തി വിലയിരുത്തുകയായിരുന്നു അദ്ദേഹം. വെള്ളായണി കായലിന്റെ ഭാഗമായി മാറിയ പാടശേഖരങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വെള്ളായണി കായലിന്റെ വീണ്ടെടുപ്പിനായി സംസ്ഥാന സർക്കാരും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന റിവൈവ് വെള്ളായണി പദ്ധതിയുടെ ഭാഗമായി കായലിലെ ആഫ്രിക്കൻ പായലും കുളവാഴയും നീക്കം ചെയ്യുന്ന പ്രവർത്തനമാണ് നിലവിൽ നടക്കുന്നത്. ഇതുവരെ 2800 ലോഡ് പായൽ നീക്കം ചെയ്തു. മൂന്ന് ഘട്ടങ്ങളാണ് കായലിന്റെ പുനരുജ്ജീവനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ സർവേയിലൂടെ വിവരശേഖരണവും രൂപരേഖയും തയ്യാറാക്കി. രണ്ടാം ഘട്ടത്തിൽ യന്ത്രമുപയോഗിച്ച് പായലും പായൽ ചീഞ്ഞുണ്ടായ ചെളിയും നീക്കം ചെയ്യുന്നു. ചെളി കായലിന്റെ തീരങ്ങളിലേക്ക് മാറ്റും. നീക്കം ചെയ്യുന്ന ചെളി ഉപയോഗിച്ച് പാതയും സംരക്ഷണ ഭിത്തിയും നിർമിക്കാനും ലക്ഷ്യമിടുന്നു. കൂടാതെ നിലവിലുള്ള തുരുത്തിനെ സംരക്ഷിച്ച് ജനസാന്നിധ്യമില്ലാത്ത പക്ഷിസങ്കേതമാക്കി മാറ്റിയെടുക്കാനും പദ്ധതിയുണ്ട്.
മൂന്നാം ഘട്ടത്തിൽ ജലശുദ്ധീകരണമാണ്. സൂക്ഷ്മാണുക്കളെ ഉപയോഗിച്ചും രാമച്ചക്കെട്ടുകൾ നിക്ഷേപിച്ചും ജലം ശുദ്ധീകരിക്കും. തുടർന്ന് കായലിനു ചുറ്റും സൗന്ദര്യവത്കരണം നടത്തും.
കയാക്കിംഗ്, കനോയിംഗ് പരിശീലനവും മത്സരങ്ങളും കായലിൽ സംഘടിപ്പിക്കും. കായലിന് സമീപത്ത് അധിവസിക്കുന്ന കുടുംബങ്ങളെ ഉൾപ്പെടുത്തി ജനജാഗ്രതാ സമിതിക്ക് രൂപം നൽകി സംരക്ഷണ പ്രവർത്തനങ്ങൾ കൈമാറും. ഓരോ കുടുംബത്തിനും ചുമതലയുള്ള പ്രദേശങ്ങൾ മലിനമാകാതെ അവർ സംരക്ഷിക്കും. ഇത്തരത്തിൽ കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമായ വെള്ളായണിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വെള്ളായണി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, വൈസ് പ്രസിഡന്റ് സതീഷ്‌കുമാർ, സ്വസ്തി ഫൗണ്ടേഷൻ ചെയർമാൻ ജേക്കബ് പുന്നൂസ്, ജനറൽ സെക്രട്ടറി എബി ജോർജ്,പി. എച്ച്. കുര്യൻ, കോളിയൂർ സുരേഷ്, ആനാവൂർ നാഗപ്പൻ, ജമീല പ്രകാശം, ഗോപിനാഥ്, അമ്പിളി ജേക്കബ്, ശ്രീരാജ് തുടങ്ങിയവർ മന്ത്രിയുടെ സന്ദർശന വേളയിൽ സംബന്ധിച്ചു.

Please follow and like us:

ജലസേചന വകുപ്പ് പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ജലസേചന വകുപ്പ് പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ജലസേചന വകുപ്പിന്റെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇറിഗേഷന്‍ വിഭാഗം എന്‍ജിനീയര്‍മാരുടെ പ്രവര്‍ത്തന അവലോകന യോഗവും ശില്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവില്‍ മികച്ച പ്രകടനം കാണാമെങ്കിലും ചിലയിടങ്ങളില്‍ പ്രവര്‍ത്തനത്തിന് വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് മറികടക്കാനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം. ബജറ്റില്‍ പദ്ധതി വിഹിതമായി അനുവദിക്കുന്ന തുക പൂര്‍ണമായും ചെലവഴിക്കാന്‍ സാധിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചാല്‍ വേഗത്തില്‍തന്നെ സാങ്കേതികാനുമതി ലഭ്യമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തയാറാക്കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടതാവണം. സാങ്കേതിക മികവ് പുലര്‍ത്തുന്ന കാര്യത്തിലും കരുതല്‍ കാട്ടണം. ഭാവിയില്‍ ജലലഭ്യത കുറഞ്ഞുവരും. അന്ന് ജലവിഭവ രംഗത്ത് മികച്ച മാതൃകകളാകാന്‍ നമ്മുടെ എന്‍ജിനീയര്‍മാര്‍ക്ക് കഴിയണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിന് ആര്‍ജ്ജവം കാട്ടണം. സര്‍വീസില്‍ പുതുതായി കടന്നുവരുന്നവര്‍ ഇതില്‍ കൂടുതല്‍ താത്പര്യം കാണിക്കുമെന്ന് വിശ്വസിക്കുന്നു. കൃഷിക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയണം.
പ്രതിവര്‍ഷം 3000 ടിഎംസി ജലം ലഭിക്കുന്നതില്‍ 1500 ടിഎംസി ജലമേ നിലവില്‍ പ്രയോജനപ്പെടുത്തുന്നുള്ളൂ. ബാക്കി 1500 ടിഎംസി ജലം ഉപയോഗിക്കാന്‍ വകുപ്പിന് കഴിയും ഈ ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ തയാറാക്കണം. സൃഷ്ടിപരമായ ഒരു മാറ്റം ജലസേചന മേഖലയില്‍ ഉണ്ടാക്കിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത, വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ചീഫ് എന്‍ജിനീയര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Please follow and like us:

ജലം ശാസ്ത്രീയമായി വിതരണം ചെയ്യണം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ജലം ശാസ്ത്രീയമായി വിതരണം ചെയ്യണം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

അമൂല്യസ്വത്തായ ജലം ജീവനും കൃഷിക്കും ഉപയുക്തമാക്കുന്ന തരത്തില്‍ ശാസ്ത്രീയമായി വിതരണം ചെയ്യണമെന്ന്  ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി  പറഞ്ഞു. ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹരിമായി ജല അതോറിറ്റി വിഭാവനം ചെയ്ത് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ നിര്‍മാണോദ്ഘാടനം മല്ലപ്പള്ളിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജലവിതരണം കാര്യക്ഷമമാക്കിയാല്‍ കാര്‍ഷിക മേഖലയില്‍ വന്‍വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.
2014 ആരംഭിച്ച പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 6.78 കോടി ചെലവഴിച്ച് ജലം ശേഖരിക്കുന്നതിനുള്ള കിണറും, പുളിക്കാമലയില്‍ 100 ലക്ഷം ലിറ്റര്‍ ജലം പ്രതിദിനം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിനുള്ള പ്രവൃത്തികളും പൂര്‍ത്തിയായി വരുകയാണ്.  നിര്‍മാണോദ്ഘാടനം നടത്തിയ രണ്ടാം ഘട്ടത്തില്‍ ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നതിന് പുളിക്കാമല, കാവുങ്കഴമല, കാട്ടാമല, വായ്പ്പൂര് തൃച്ചേര്‍പ്പുറം, നാരകത്താനി, പൊന്നിരിക്കുംപാറ എന്നീ ആറു സ്ഥലങ്ങളില്‍ പുതിയ ടാങ്കുകളും പരയ്ക്കത്താനം, കൈപ്പറ്റ, കാരിക്കാമല, ഹനുമാന്‍കുന്ന് എന്നിവിടങ്ങളിലെ ടാങ്കുകള്‍ നവീകരിച്ചും, ശാസ്താംകോയിക്കല്‍, ഹനുമാന്‍കുന്ന് എന്നിവിടങ്ങളില്‍ ഭൂതല ടാങ്കുകളും ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ ജലം ശേഖരിച്ച് വിതരണം ചെയ്യും.  24 കോടി രൂപാ സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്.  മൂന്നാം ഘട്ടത്തില്‍ വിതരണ ശൃംഖലയ്ക്കുള്ള സര്‍വേ നടപടികള്‍ മൂന്നു പഞ്ചായത്തുകളിലെ 31 വാര്‍ഡുകളില്‍ ആരംഭിച്ചു.
കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടുകൂടി പ്രതിദിനം 70 ലിറ്റര്‍ ആളൊഹരി വിഹിതമായി 57310 പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തിയാക്കാനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു.
ബോര്‍ഡ് മെമ്പര്‍ അലക്സ് കണ്ണമല, ജല അതോറിറ്റി ചീഫ് എന്‍ജിനീയര്‍ ജി. ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായ് മോഹന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശാമുവേല്‍ മല്ലപ്പള്ളി, തോമസ് മാത്യു ആനിക്കാട്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. റെജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് ഇമ്മാനുവേല്‍, ബിനു വറുഗീസ്, പി.എന്‍. രാധാകൃഷ്ണപണിക്കര്‍, അഡ്വ. പ്രസാദ് ജോര്‍ജ്, കുഞ്ഞുകോശി പോള്‍, കെ.ഇ അബ്ദുള്‍ റഹ്മാന്‍, പ്രകാശ്കുമാര്‍ വടക്കേമുറി, വാളകം ജോണ്‍, വാട്ടര്‍ അതോറിറ്റി സുപ്രണ്ടിംഗ് എന്‍ജിനീയര്‍ എം. മധു, പ്രോജക്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വൈ. സജീദ, പി. ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Please follow and like us:

പൈപ്പ് പൊട്ടല്‍ കുറച്ചാല്‍ ഇന്‍സന്റീവ്;  പഴയ പൈപ്പുകള്‍ മാറ്റാനും നടപടി

പൈപ്പ് പൊട്ടല്‍ കുറച്ചാല്‍ ഇന്‍സന്റീവ്;  പഴയ പൈപ്പുകള്‍ മാറ്റാനും നടപടി

പത്തനംതിട്ട ജില്ലയില്‍ വ്യാപകമാകുന്ന പൈപ്പ് പൊട്ടലുകള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട നഗരത്തിലും ജില്ലയിലെ വിവിധ പദ്ധതികളിലെയും കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റിസ്ഥാപിക്കും. പത്തനംതിട്ട നഗരത്തില്‍ കിഫ്ബിയുടെ കീഴിലുള്ള 36 കോടി രൂപയുടെ പദ്ധതി വരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെയും കാലപ്പഴക്കും ചെന്ന പൈപ്പുകള്‍ മാറ്റും. ഇതിനുള്ള പദ്ധതികള്‍ താഴേതട്ടില്‍നിന്നും തയാറാക്കും. ഇവ ജലശക്തിയുടെ കീഴില്‍ നടപ്പാക്കുന്നത് പരിഗണിക്കാനും മന്ത്രി നിര്‍ദേശിച്ചു.
കുടിവെള്ള പൈപ്പുകള്‍ക്ക് തുടര്‍ച്ചയായി പൊട്ടലുകള്‍ ഉണ്ടാകുമ്പോള്‍ അറ്റകുറ്റപണികള്‍ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുന്നു. പൈപ്പ്മാറ്റല്‍ ദീര്‍ഘകാല പദ്ധതിയാണ്. എന്നാല്‍, പൈപ്പ്് പൊട്ടലിന് പെട്ടെന്നുള്ള പരിഹാരവും ആവശ്യമാണ്. വെള്ളത്തിന്റെ മര്‍ദം നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. അതിന് അസിസ്റ്റന്‍ഡ് എന്‍ജിനീയമാര്‍ മുതലുള്ളവര്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. തങ്ങളുടെ നിരീക്ഷണത്തിലൂടെ പൈപ്പ് പൊട്ടലുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നത് പരിഗണിക്കും. പൈപ്പ് പൊട്ടല്‍ ഉണ്ടാകാതെ നോക്കുന്ന ഉദ്യോഗസ്ഥരെ താന്‍ നേരിട്ടുതന്നെ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷം  ജില്ലയില്‍ പതിനാറായിരം പുതിയ കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. വിതരണ ചെലവും ജലദുരുപയോഗവും പരമാവധി കുറയ്ക്കുന്നതിന് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജലവിതരണ സംവിധാനങ്ങള്‍ കാര്യക്ഷമവും ലാഭകരവുമാക്കണം. ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക വിധത്തിലാകണം പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസിലാക്കി ജലസേചന വകുപ്പ് പദ്ധതികള്‍ തയാറാക്കുകയും ഇവയുടെ നടത്തിപ്പിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രാദേശികമായി പരിഹരിക്കുകയും വേണം. റവന്യൂ നഷ്ടത്തിന് പ്രധാന കാരണമായ വൈദ്യുതി ഉപയോഗം കുറച്ച് സൗരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തും. ഇറിഗേഷന്‍ വകുപ്പ് കൃഷിക്ക് വേണ്ടിയാണ്. കൃഷിയുടെ സാധ്യതകളെ മടക്കികൊണ്ടുവന്ന് കാര്‍ഷിക മികവ് വര്‍ധിപ്പിക്കാന്‍ സാധിക്കണം.ആസിയന്‍ പോലുളള കാരാറുകള്‍ നിലവില്‍ വരുമ്പോള്‍ ഉത്പാദന വര്‍ധനവില്ലാതെ കര്‍ഷകനു നിലനില്‍ക്കാന്‍ സാധ്യമല്ലെന്നും കൃഷി ഇടങ്ങളില്‍ ജലസേചനം ചെയ്താല്‍ കൃഷിക്കാരുടെ വരുമാനം അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.
അനുവദിക്കുന്ന ഫണ്ട് പൂര്‍ണവും ഫലപ്രദവുമായി വിനിയോഗിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജല നഷ്ടം ഒഴിവാക്കുന്നതിന് വാട്ടര്‍ മാനേജ്‌മെന്റ് നടപ്പാക്കണം. വാട്ടര്‍ഷെഡിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ ബജറ്റ് തയാറാക്കണം. നാണ്യവിളകളുടെ ജലസേചനത്തിനായി പദ്ധതി തയാറാക്കണം. എല്ലാ പദ്ധതികളും താഴെത്തട്ടില്‍ നിന്നുള്ള ആവശ്യകതയുടെയും വിവരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം തയാറാക്കേണ്ടത്. കര്‍ഷകര്‍ക്ക് എന്തു ഗുണം ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം ജലസേചന പദ്ധതികളെ വിലയിരുത്തേണ്ടത്. കനാലുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി നടത്തണം. ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയില്‍ ജില്ലയിലുള്ള സ്ഥലം കൈയേറ്റം ചെയ്യപ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ടുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധാപൂര്‍വം നടത്തണം. ജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പമ്പയിലെ തീര സംരക്ഷണം, ത്രിവേണിയിലെ കുടിവെള്ള സ്രോതസ് മണല്‍ അടിഞ്ഞതു മൂലം നേരിടുന്ന പ്രശ്‌നം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ കുടിവെള്ള പദ്ധതികള്‍ തയാറാക്കി നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജലനിധി, ഭൂഗര്‍ഭ ജല വകുപ്പ് എന്നിവ മുഖേന ജില്ലയില്‍ നടത്തിവരുന്ന ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു. അവലോകന യോഗത്തില്‍ ജല അതോറിറ്റി ബോര്‍ഡ് അംഗം അലക്‌സ് കണ്ണമല, ചീഫ് എന്‍ജിനീയര്‍മാരായ കെ.എച്ച്. ഷംസുദ്ദീന്‍, ടി.ജി. സെന്‍, എം. ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജലസേചനം, ജല അതോറിട്ടി, ജലനിധി, ഭൂഗര്‍ഭ ജലം വകുപ്പുകളിലെ എന്‍ജിനീയര്‍മാര്‍ പങ്കെടുത്തു.

Please follow and like us:

കാലതാമസം അനുവദിക്കില്ല; പുന്നയ്ക്കാട് ട്രാക്ടര്‍ ബ്രിഡ്ജ് യാഥാര്‍ഥ്യമാകും

കാലതാമസം അനുവദിക്കില്ല; പുന്നയ്ക്കാട് ട്രാക്ടര്‍ ബ്രിഡ്ജ് യാഥാര്‍ഥ്യമാകും

ഭരണാനുമതി ലഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ മുന്നോട്ട് പോകാതിരുന്ന പുന്നയ്ക്കാട് ട്രാക്ടര്‍ ബ്രിഡ്ജ് എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പദ്ധതിക്ക് ഈമാസം ആറിന് മുമ്പുതന്നെ സാങ്കേതിക അനുമതി നല്‍കുമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജലവിഭവ വകുപ്പിന്റെ അവലോകന യോഗത്തിനിടെയാണ് ഇക്കാര്യം ഉദ്യോഗസ്ഥരോട് ചോദിച്ചത്. ഈമാസം 18ന് ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. പുന്നയ്ക്കാട് പാടശേഖരത്തില്‍ കൃഷിക്ക് അനുബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണിത്. 
വീണാജോര്‍ജ് എം.എല്‍.എ ഇതു സംബന്ധിച്ച് നേരത്തേ പരാതി നല്‍കിയിരുന്നു. പാലം നിര്‍മാണത്തിനും തോടിന്റെ നവീകരണത്തിനുമായുള്ള പദ്ധതിക്ക് ഒരു വര്‍ഷം മുമ്പാണ് ഭരണാനുമതി ലഭിച്ചത്. എന്നാല്‍, സങ്കേതിക അനുമതി നല്‍കാതെ ഉദ്യോഗസ്ഥര്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
ആറന്മുള വള്ളംകളിയോടും വള്ളസദ്യയോടും അനുബന്ധിച്ചുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ നിര്‍ദേശം നല്‍കി. ഡ്രഡ്ജിംഗ് ചെയ്തു മണല്‍പുറ്റ് നീക്കം ചെയ്യണം. ജലനിരപ്പ് ഉയര്‍ന്നുനില്‍ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കോഴഞ്ചേരി കുരങ്ങുമല ശുദ്ധജല പദ്ധതിയുടെ പൂര്‍ത്തീകരണ പ്രവൃത്തികള്‍ അടുത്ത തിങ്കളാഴ്ച ആരംഭിക്കുമെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. പെരുനാട് -അത്തിക്കയം കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. രണ്ടാംഘട്ടം ടെന്‍ഡര്‍ ചെയ്യുന്നതിന് അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. മുടങ്ങി കിടക്കുന്ന താന്നിക്കുന്ന് കോളനിയിലെ കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പിന്റെ പദ്ധതി അല്ലെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പഞ്ചായത്ത് സ്ഥലം ലഭ്യമാക്കിയാല്‍ കുളനടയില്‍ പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കും. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്തിലെ ആറാട്ടുചിറ ശുദ്ധജല പദ്ധതിക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതും, അടൂര്‍ ആനയടി-പള്ളിക്കല്‍ റോഡില്‍ പൊട്ടിയ പൈപ്പ് മാറ്റുന്നതും സംബന്ധിച്ച കാര്യങ്ങള്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കണമെന്നും അവരോട് നിര്‍ദേശിച്ചു.
പന്തളം-തുമ്പമണ്‍ ഭുവനേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ നവംബര്‍ മുതല്‍ ജലം ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആനയടി-പള്ളിക്കല്‍ റോഡില്‍ കിഫ്ബി പദ്ധതി പ്രകാരം പുതിയ പൈപ്പ് ഇടുന്നതിനും സീതത്തോട്ടില്‍ ചിറ്റാര്‍ പാമ്പിനി പദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതിന് റീബില്‍ഡ് പദ്ധതി പ്രകാരം ആറുകോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
Please follow and like us:

ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നെതര്‍ലാന്‍ഡിന്റെ സാങ്കേതിക സഹായ വാഗ്ദാനം

ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നെതര്‍ലാന്‍ഡിന്റെ സാങ്കേതിക സഹായ വാഗ്ദാനം

കുട്ടനാട്, പമ്പ മേഖലകളിലെ വെള്ളപ്പെക്കം നേരിടുന്നതിനുള്ള ജലവിഭവവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നെതര്‍ലാന്‍ഡിന്റെ സാങ്കേതിക സഹായ വാഗ്ദാനം. ഇതടക്കമുള്ള ജലവിഭവ വിനിയോഗ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപദേശവും സാങ്കേതിക സഹായവും ലഭ്യമാക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയ നെതര്‍ലാന്‍ഡ് അംബാസഡര്‍ മാര്‍ട്ടെന്‍ വാന്‍ഡെന്‍ ബെര്‍ഗും സംഘവുമാണ് ഈ സഹായം വാഗ്ദാനം ചെയ്തത്. ഇത് സംബന്ധിച്ച് തുടര്‍ചര്‍ച്ചകള്‍ നടക്കും. നെതര്‍ലാന്‍ഡിലെ രാജാവായ വില്ല്യം അലക്‌സാണ്ടറും രാജ്ഞി മാക്‌സിമയും കേരളം സന്ദര്‍ശിക്കുന്ന വേളയില്‍ സാങ്കേതിക വിദഗ്ദ്ധരും ഒപ്പമുണ്ടാകുമെന്ന് നെതര്‍ലാന്‍ഡ് സംഘം ഉറപ്പുനല്‍കി.
പമ്പ, കുട്ടനാട് പ്രദേശങ്ങളെ വെള്ളപ്പെക്ക കെടുതികളില്‍നിന്നും രക്ഷിക്കുന്നതിന് ഹ്രസ്വ, ദീര്‍ഘകാല പദ്ധതികളാണ് വിഭാവന ചെയ്യുന്നത്. ഇതിനായുള്ള റൂം ഫോര്‍ റിവര്‍ പദ്ധതിക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരും. ജലവിഭവ മാനേജ്‌മെന്റ് ടെക്‌നോളജിയില്‍ സഹകരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ നെതര്‍ലാന്‍ഡില്‍നിന്നും ഒരു സംഘം നേരത്തേ കേരളം സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലാന്‍ഡ് സന്ദര്‍ശിച്ചവേളയിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. അതിന്റെ തുടര്‍ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നത്.
റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും സാങ്കേതിക സഹായം ലഭ്യമാക്കുന്ന കാര്യത്തിലും തുടര്‍ചര്‍ച്ചകള്‍ നടക്കും. രൂക്ഷമാകുന്ന കടലാക്രമണങ്ങളില്‍നിന്നുമുള്ള തീരങ്ങളുടെ സംരക്ഷണം, ഹരിതഗൃഹ പദ്ധതി, നദീതട സംരക്ഷണം, കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കല്‍ എന്നിവ സംബന്ധിച്ച പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അവരുടെ സാങ്കേതിക സഹായം ലഭ്യമാക്കുന്ന കാര്യവും ചര്‍ച്ചചെയ്തു.  അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത വകുപ്പിന്റെ ആവശ്യങ്ങള്‍ വിശദീകരിച്ചു. നെതര്‍ലാന്‍ഡ് കോണ്‍സല്‍ ജനറല്‍ ജെര്‍ട്ട് ഹെയ്ജ്കൂപ്പ്, ജസ്റ്റ് ജെയ്‌സേര്‍ഡ്, ഹൈന്‍ ലഗേവെന്‍ എന്നിവരും അംബാസഡര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ചീഫ് എന്‍ജിനീയര്‍മാരായ കെ.എച്ച്. ഷംസുദ്ദീന്‍, സുരേഷ്‌കുമാര്‍, ലീനാകുമാരി, ജലഅതോറിട്ടി ടെക്‌നിക്കല്‍ മെമ്പര്‍ ടി. രവീന്ദ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Please follow and like us: