പാലാരിവട്ടം മെട്രോസ്‌റ്റേഷന് സമീപം കുഴിയില്‍വീണുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അടിയന്തര റിപ്പോര്‍ട്ട് തേടി. ഇത് സംബന്ധിച്ച് എറണാകുളം കളക്ടറില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങാനും അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാനും ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനോട് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചു.