കേരള വാട്ടര്‍ അതോറിട്ടി റിട്ടയേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകാനായി 12,74,001 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഇന്ന് ഉച്ചയ്ക്ക് 12.30 ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ചേമ്പറില്‍ എത്തി പ്രസ്തുത തുകയുടെ ചെക്ക് കൈമാറുകയായിരുന്നു. അസോസിയേഷന്റെ ആദ്യഘട്ട സഹായമാണ് ഇന്ന് കൈമാറിയത്. അസോസിയേഷന്‍ പ്രസിഡന്റ് എം. രാധാകൃഷ്ണന്‍, സെക്രട്ടറി ഡി. കൃഷ്ണമൂര്‍ത്തി, ട്രഷറര്‍ ജോര്‍ജ് ജി. മാത്യു എന്നിവരാണ് ജലവിഭവ വകുപ്പ് മന്ത്രിക്ക് ചെക്ക് കൈമാറിയത്.