ജില്ലയിൽ ഒന്നാം ഘട്ടത്തിൽ എട്ടു മാസത്തിനുള്ളിൽ 61 ഗ്രാമപഞ്ചായത്തുകളിലായി കേരള ജല അതോറിറ്റിയിൽ നിലവിലുള്ള 32 കുടിവെള്ള പദ്ധതികളിൽ നിന്നും 83,598 ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 10383.70 ലക്ഷം രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

നിലവിൽ കിഫ്ബി , നബാർഡ് സഹായത്തോടെ നടക്കുന്ന
16 സമഗ്ര കുടിവെള്ള പദ്ധതികളും ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി 44 ഗ്രാമപഞ്ചായത്തുകളിൽ 53340 ഗ്രാമീണ ഗാർഹിക കണക്ഷനുകൾ നൽകാനാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ഇതിനായി കേരള ജല അതോറിറ്റിയുടെ ധന നിക്ഷേപം 44,140 ലക്ഷം രൂപയാണ്. ഈ പ്രവർത്തികൾ 2020 – 2022 കാലയളവിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

മൂന്നാം ഘട്ടമായി കേരള വാട്ടർ അതോറിറ്റി സമഗ്ര ജില്ലാ പ്ലാനിൽ വിഭാവനം ചെയ്ത 17 സമഗ്രകുടിവെള്ള പദ്ധതികൾ ഉൾപ്പെടുത്തി 48 ഗ്രാമ പഞ്ചായത്തുകളിൽ 3,53,500 ഗ്രാമീണ ഗാർഹിക കണക്ഷനുകളാണ് 2024 നകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയറിങ്ങ് അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡി. ബാലമുരളി അധ്യക്ഷനായി. എം.എൽ.എ.മാരായ പി. ഉണ്ണി, കെ. വി. വിജയദാസ് , കെ. ഡി. പ്രസേനൻ , കെ. ബാബു, വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ ജയചന്ദ്രൻ , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജല അതോറിറ്റി ഉദ്യോഗസ്ഥർ, എൻജിനീയർമാർ യോഗത്തിൽ പങ്കെടുത്തു.