Loading

1000-days-achievement

1000-days-achievement

ശുദ്ധം സമൃദ്ധം
ജലവിഭവ വകുപ്പ്

കെ.കൃഷ്ണൻകുട്ടി

വരൾച്ചയിലൂടെയും മഹാപ്രളയത്തിലൂടെയും കേരളം കടന്നു പോയഘട്ടങ്ങളിലൊക്കെ ജലവിഭവവകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ പരക്കെ പ്രശംസ നേടി. ഹരിതകേരളം മിഷനു കീഴിൽ ചരിത്രംകുറിച്ച ഒട്ടേറെ ചുവടുവയ്പ്പുകൾ നടത്താൻ വകുപ്പിനായി. കുടിവെള്ളം മുട്ടാതെ, കൃഷിയിടങ്ങൾ വരളാതെ മണ്ണിനെയും മനുഷ്യനെ ചേർത്തുപിടിച്ച് മുന്നേറിയ നാളുകളിലേക്ക്…

കേരള വാട്ടർ അതോറിട്ടി കൈവരിച്ച നേട്ടങ്ങൾ

ജലവിഭവവകുപ്പ് ചെറുതും വലുതുമായ 50 കുടിവെള്ള പദ്ധതികൾ പൂർത്തീകരിച്ചു. 256 ദശലക്ഷം ലിറ്റർ കുടിവെള്ളം അധികമായി ഉത്പാദിപ്പിക്കുകയും 4,23,879 അധിക വാട്ടർ കണക്ഷനുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ജലനിധിയുടെ കീഴിൽ 845 കുടിവെള്ള പദ്ധതികളാണ് പൂർത്തിയാക്കിയത്.

ഇടമലയാർ, ജലസേചന പദ്ധതിയിൽ ആലുവ, അങ്കമാലി നിയോജക മണ്ഡലങ്ങളിൽ നിരവധി നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജലസേചന വകുപ്പ് കിഫ്ബി മുഖാന്തിരം അഞ്ച് പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ഇ-മോണിറ്ററിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ വകുപ്പ് നവീകരണം സാധ്യമാക്കുന്നു. കുട്ടനാട് പാക്കേജ് കാര്യക്ഷമമായി മുന്നോട്ട്.

 • അമൃത് പദ്ധതിയിൽ ഒൻപത് നഗരങ്ങളിലായി 1249.66 കോടി രൂപയുടെ 278 പദ്ധതികൾക്ക് ഭരണാനുമതി
 • കുറ്റ്യാടി ജലസേചന പദ്ധതി മുഖേന 2017-ൽ 452 കി.മീറ്ററും 2018 ൽ 455 കി മീറ്ററും വെള്ളമെത്തിച്ചു. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 2017-ൽ 44 കി മീറ്ററും 2018-ൽ മൂന്ന് കി.മീറ്ററും അധികമാണ്.  മതിയായ ജലലഭ്യത ഉറപ്പുനൽകിയത് കർഷകർക്ക് മൂന്നാംവിള നെൽകൃഷി നടത്തുവാനും ജലനിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുടിവെള്ള സ്രോതസ്സുകളിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിനും സഹായിച്ചു.
 • കണ്ണൂർ ജില്ലയിലെ ഏക ജലസേചന പദ്ധതിയാണ് പഴശ്ശി ഹരിതകേരള മിഷനുമായി ചേർന്ന്പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചു.
 • വയനാട് ജില്ലയിലെ കാരാപ്പുഴ ജലസേചന പദ്ധതി ജലസേചന ആവശ്യം മാത്രം മുന്നിൽ കണ്ട് ആരംഭിച്ചതാണെങ്കിലും കല്പ്പറ്റ മുനിസിപ്പാലിറ്റിയിലേക്കും , കൃഷ്ണഗിരി, പുറക്കാടി എന്നീ വില്ലേജുകളിലേക്കുംശുദ്ധജലവിതരണപദ്ധതികൾ പൂർത്തിയാക്കി   കുടിവെളള വിതരണം ആരംഭിച്ചിട്ടുണ്ട്.
 • 2017 മെയ് മുതൽ കാരാപ്പുഴ ഉദ്യാനം ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുത്തു.
 • ജലനിധി 845 കുടിവെള്ള പദ്ധതികൾ പൂർത്തീകരിച്ച് 1,19,411 കുടുംബങ്ങളിലായി 5.25 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക്കുടിവെള്ള സൗകര്യം നൽകി.
 • 40,092 ശുചിത്വ സൗകര്യ യൂണിറ്റുകൾ നിർമിച്ചു.
 • 591.85 കോടി രൂപ ജലനിധി പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്.

ഡാമുകളിലെ മണൽ നീക്കം

കേരളത്തിലെ ഡാമുകളിലും റിസർവോയറുകളിലും കെട്ടികിടക്കുന്ന ചെളിയും എക്കലും മണലും നീക്കം ചെയ്ത് ഡാമുകളുടെ സംഭരണശേഷി പൂർവരൂപത്തിലാക്കു ന്നതിനും ലഭിക്കുന്ന മണൽ,  കളിമണ്ണ് എന്നിവ പ്രയോജനപ്പെടുത്തുവാനും സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (ടഛജ)  തയ്യാറാക്കി അംഗീകാരം നൽകിയിട്ടുണ്ട്.  പൈലറ്റ് പദ്ധതികളായി മംഗലം, ചുള്ളിയാർ എന്നീ ഡാമുകളില് ഡിസില്റ്റിംഗ് നടത്തുവാന് നടപടികൾസ്വീകരിച്ചിട്ടുണ്ട്.

 • മുല്ലപ്പെരിയാര് അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴമാപിനിസ്ഥാപിക്കുന്നതിനുളള സ്ഥലങ്ങൾ കണ്ടെത്തി.
 • ഭാരതപ്പുഴ, വളപ്പട്ടണം, കല്ലായി, പെരിയാർഎന്നീ നദികളിലെ മലനീകരണത്തെ കുറിച്ച് പഠിച്ച് പുനരുജ്ജീവന പദ്ധതി തയാറാക്കാൻ നാഷണൽ  ഹൈഡ്രോളജി പ്രോജക്ടിനു കീഴിൽ  കൺസൾട്ടൻസി നൽകുവാനുമുളള നടപടികൾ എടുത്തു വരുന്നു.

ഹൈഡ്രോളിക് ഡിവിഷൻ

ഹൈഡ്രോളിക് ഡിവിഷന്റെ കീഴിൽ കുറ്റ്യാടി, പട്ടിശ്ശേരി അണക്കെട്ടുകളുടെ ഫിസിക്കൽ മോഡലിംഗും, മോഡൽ ഏരിയയുടെ പുനരുദ്ധാരണം, നോച്ച് കാലിബ്രേഷൻ, മെറ്റീരിയോളജിക്കൽ സ്റ്റേഷന്റെ അനുദിന റിപ്പോർട്ടുകളും തയാറാക്കി വരുന്നു.

ജലവിഭവ വകുപ്പിലെ നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന്റെ ചുമതല. ഗുണനിലവാര നിയന്ത്രണ വിഭാഗത്തിന്റെ ആധുനികവത്കരണത്തിനായി കോട്ടയം, ആലപ്പുഴ,കൊട്ടാരക്കര, തിരുവനന്തപുരം എന്നീ ഉപകാര്യാലയങ്ങളുടെ കീഴിലും ഓരോ ലബോറട്ടറി സ്ഥാപിക്കുവാൻ തീരുമാനിച്ചു.

ഇടമലയാർ  ജലസേചന പദ്ധതിയുടെ കീഴിലെ പ്രധാന പ്രവർത്തനങ്ങൾ

അങ്കമാലി നിയോജക മണ്ഡലം

 • ലോ ലെവൽ കനാൽ ചെ. 10599 മീറ്റർ മുതൽ 12000 മീറ്റർ വരെ ഉളള നിർമാണ പ്രവർത്തനംപൂർത്തീകരിച്ചു.
 • ലോ ലെവൽ കനാൽ ചെ. 10490 മീറ്റർ മുതൽ 10599 മീറ്റർ വരെ എം.സി. റോഡ് ക്രോസിംഗിന്റെ നിർമാണ പ്രവർത്തനം (12 വർഷത്തോളം മുടങ്ങിക്കിടന്നത്) ഇപ്പോൾ നല്ല പുരോഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു.
 • കനാൽ ബണ്ട് റോഡുകൾ 13.50 കി.മീ. ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കി.
 • മെയിന് കനാല് ചെ. 16360 മീറ്ററിൽ മെക്കാനിക്കൽ വിഭാഗംപണികൾ പുരോഗമിക്കുന്നു.
 • ലോ ലെവല് കനാല് ചെ. 7300 മീറ്റർ മുതൽ 7600 മീറ്റർ വരെ കനാലിന്റെ നിർമാണം പൂർത്തീകരിച്ച് 10490 മീറ്റര് വരെ ജലവിതരണം നടത്തി. ചെ. 9000 മീറ്റർ മുല്ലശ്ശേരി തോട്ടിലേക്ക് ജലം എത്തിച്ചു കൂടുതൽ സ്ഥലം കൃഷിയോഗ്യമാക്കി.

ആലുവ നിയോജക മണ്ഡലം

 • ലോ ലെവൽ കനാലിന്റെ ചെ. 12540 മീറ്ററിൽ ഫ്‌ളഷ് എസ്‌കേപ്പിന്റെ പണികൾ പുരോഗമിച്ചു വരുന്നു. 450 ഹെക്ടര് സ്ഥലത്ത് അധികമായി ജലസേചനം നടത്തുവാൻ കഴിയും.
 • തുമ്പൂർമൂഴിക്കും അതിരപ്പിളളിക്കും ഇടയിൽ കണ്ണംകുഴിയിലും വെറ്റിലപ്പാറയിലും ഓരോ സ്റ്റോറേജ് ഡാമുകൾ നിർമിച്ച് അധിക ജലം സംഭരിക്കുവാനും ആവശ്യാനുസരണം ഉപയോഗിക്കുവാനും പദ്ധതി തയ്യാറാക്കി. പ്രാരംഭ സർവേ, സോയിൽ ഇൻവെസ്റ്റിഗേഷൻ സർവേ എന്നിവ പൂർത്തിയാക്കി.
 • പെരിയാർ വാലി ജലസേചന പദ്ധതിയുടെ ഭൂതത്താൻകെട്ട് ബാരേജിന്റെ പുനരുദ്ധരണ പ്രവൃത്തികൾ ഡ്രിപ്പ് (ഡി.ആർ.ഐ.പി) പ്രോജക്ടിൽ ഉൾപ്പെടുത്തി പൂർത്തിയാക്കി.
 • ബാരേജിന്റെ ഇലക്ട്രിഫിക്കേഷന്റെ നവീകരണ പ്രവർത്തനങ്ങൾ 1.25 കോടി രൂപ ചിലവിൽ പൂർത്തീകരിച്ചു.
 • ടൂറിസം പദ്ധതിയിൽപ്പെടുത്തി 44 ലക്ഷം രൂപ ചെലവ് ബോട്ട് ജെട്ടിയിൽ നിന്നും പാർക്കിംഗ് ഏരിയയിലേക്കുള്ള നടപ്പാതയുടെ നിർമാണം നടന്നു വരുന്നു.
 • എറണാകുളം ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ വരുന്ന കനാലുകളുടെ വാർഷിക അറ്റകുറ്റപണികൾ അതാത് വർഷത്തെ ജലവിതരണം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കി ജലവിതരണം നടത്തി വരുന്നു.
 • മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ മലങ്കര ഡാമും ഇടതുകര മെയിൻ കനാലും, വലതുകര മെയിൻ കനാലും, ബ്രാഞ്ചു കനാലുകളും പൂർത്തീകരിച്ചു. ഡിസ്ട്രിബ്യൂട്ടറിയുടെ 93 ശതമാനം പണികളും പൂർത്തീകരിച്ചിട്ടുണ്ട്.
 • കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതിയായ കല്ലട ജലസേചനപദ്ധതിയുടെ ഭാഗമായ തെ•ല ഡാമിൽ നിന്ന് അഞ്ച് കി.മീ താഴെ ഒറ്റക്കൽ തടയണയിൽ നിന്നാരംഭിക്കുന്ന ഇടത് വലത് കര കനാലുകളും അതിന്റെബ്രാഞ്ച് കനാലുകളും ഡിസ്ട്രിബ്യൂട്ടറികളും ചേർന്ന്  ഏകദേശം  1000.കി.മീ ദൈർഘ്യമുള്ള  കനാലിൽ കൂടി  2017-18 ലെ ജലവിതരണം മൂലം മൂന്ന് ജില്ലകളിലെ (കൊല്ലം, പത്തനംതിട്ട, ആലപ്പുഴ) 92 പഞ്ചായത്തുകളിലെ ജലസേചനം, കുടിവെള്ളം എന്നിവയ്ക്ക് ഫലപ്രദമായ പരിഹാരം കാണുന്നു.    53514 ഹെക്ടർ സ്ഥലത്ത് ജലസേചനസൗകര്യം ലഭ്യമാക്കുന്നത് കൊണ്ട് കാർഷിക ഉതപാദനം ഒന്നരഇരട്ടി വർധിച്ചു.
 • നബാർഡ് ധനസഹായത്തോടെ നടപ്പിലാക്കിയ 32 പ്രവൃത്തികൾ പൂർത്തീകരിച്ചു. 23 പ്രവൃത്തികൾ പുരോഗമിക്കുന്നു.

ഹരിത കേരള മിഷൻ

ഹരിതകേരളം മിഷൻ ജലസംരക്ഷണപദ്ധതിയുടെ (ജലസമൃദ്ധി) ഭാഗമായി സംയോജിത നീർത്തട പദ്ധതികളുടെ രൂപീകരണത്തിനായുള്ള സാങ്കേതിക സമിതികളുടെ പരിശീലനം പൂർത്തിയാക്കി.  ജലസേചന വകുപ്പിൽ നിന്ന്  547 കുളങ്ങളുടെ പുന:രുദ്ധാരണത്തിനായി ഭരണാനുമതി നൽകി.   230 കുളങ്ങൾ പൂർത്തിയായി.

ചെറുകിട ജലസേചന പദ്ധതി

2017-18, 2018-19 സാമ്പത്തിക വർഷത്തിൽ ഹരിതകേരളത്തിൽ ഉൾപ്പെടുത്തി  58  പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു.

2018-19  സാമ്പത്തിക വർഷം 104 കുളങ്ങളുടെ  പുന:രുദ്ധാരണത്തിനായി  1307.30 ലക്ഷത്തിന്റെ പ്രപോസൽ  സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

 • പ്രവർത്തനക്ഷമമല്ലാത്ത ലിഫ്റ്റ്ഇറിഗേഷൻ പദ്ധതികളുടെ പുനരുദ്ധാരണം   പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി  വിവിധ ജില്ലകളിലായി 2016-17, 2017-18 സാമ്പത്തിക വർഷത്തിൽ  19.85 ലക്ഷം  രൂപയ്ക്ക്  ഭരണാനുമതി  ലഭിച്ചു. ഇതിൽ 57 എണ്ണം പൂർത്തിയായി. വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ   പറ്റിയ 207 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പുനരുദ്ധാരണത്തിനായി ഈ സാമ്പത്തിക വർഷത്തിൽ 1400.00 ലക്ഷം രൂപയ്ക്കു ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
 • തൃശ്ശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിന്റെ കാർഷിക പുരോഗതിക്കും കോൾ നിലങ്ങളുടെ അഭിവൃദ്ധിക്കുമായി തലപ്പള്ളി പാക്കേജ്ൽ ഉൾപ്പെടുത്തി രണ്ട് വർഷങ്ങളിലായി 24.7 കോടി രൂപ അനുവദിച്ചു.
 • പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ചിറ്റൂർ ബ്ലോക്കുകളിലെ മഴ നിഴൽ മേഖലയിലുള്ള കുളങ്ങൾ നവീകരിക്കുന്നതിനും തടയണകൾ വി.സി.ബി.കൾ എന്നിവ നിർമിക്കുന്നതിനുമായി 1013.4 ലക്ഷം രൂപയ്ക്കു ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
 • കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് ഒഴുക്കിവിടുന്ന മഴവെള്ളം വിമാനത്താവളത്തിന്റെ വശങ്ങളിലൂടെ ഒഴുക്കി അഞ്ചരക്കണ്ടി പുഴയിലേക്ക് എത്തിക്കുന്നതിനുളള നീർച്ചാലുകളുടെ പ്രവ്യത്തികൾ ഏറ്റെടുത്ത് നടത്തുന്നത് ജലവിഭവവകുപ്പാണ്.

ജലസേചന വകുപ്പ് കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതികൾ

1) പുലിമുട്ടുകളുടെ നിർമാണം

2) ആലപ്പുഴ കുട്ടനാട്, ചങ്ങനാശ്ശേരി കോട്ടയം ജലഗതാഗതം ആലപ്പുഴ കനാലിന്റെ  ശുചീകരണം

3) കുണ്ടൂർ തോടിൻറെ പുനരുദ്ധാരണം

4) ചിറ്റൂർ മൂലത്തറ ആർ.സി.ബി

5) തൃപ്പൂണിത്തറ അന്ധകാരത്തോടിന്റെ പുനരുദ്ധാരണം

പിഎംകെഎസ്‌വൈ

ജലസേചന പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കുന്നതിനും  ജല സംരക്ഷണത്തിനുമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ പി.എം.കെ.എസ്.വൈയുടെ കീഴിൽ ജലസേചന വകുപ്പ് നടപ്പിലാക്കുന്ന 2.25 കോടിയുടെ  പൂമല ജലസേചന പദ്ധതിക്ക് കേന്ദ്ര ജലക്കമ്മിഷന്റെ  അംഗീകാരം  ലഭിച്ചിട്ടുണ്ട്. പദ്ധതി വഴി തൃശൂർ ജില്ലയിലെ 112.2 ഹെക്ടർ പ്രദേശത്ത് കൃഷി ആവശ്യത്തിനും, കുടിവെളളത്തിനും മറ്റ് ഗാർഹിക ഉപയോഗത്തിനും ആവശ്യമായ ജലം ലഭ്യമാവുന്നതാണ്.

ബെഞ്ച്മാർക്കിങ്

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം കേരളത്തിലെ പൂർത്തിയായ വൻകിട ജലസേചന പദ്ധതികളിലും ചെറുകിട ജലസേചന പദ്ധതികളിലും ബെഞ്ച്മാർക്കിങ്   നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി കേരളത്തിലെ അഞ്ച് വൻകിട പദ്ധതികളിലും 15 ചെറുകിട പദ്ധതികളിലും പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ഇ-മോണിറ്ററിങ്

ജലസേചന വകുപ്പിൽ നടപ്പിലാക്കുന്ന പ്രവർത്തികളുടെ അംഗീകാരം  പുരോഗതി എന്നിവ ഓൺലൈനായി ആയി പരിശോധിക്കുന്നതിനും കൃത്യമായ പുരോഗതി വിലയിരുത്തുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയ്ക്കായി 8.85 ലക്ഷം രൂപയുടെ ഭരണാനുമതിയായി.

 • ജലസേചന വകുപ്പിൽ കൈകാര്യം ചെയ്യുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനും സാങ്കേതിക/ഭരണഅനുമതി നൽകുന്നതിനുമായി ഡിജിറ്റൽ സംവിധാനം നടപ്പാക്കി.
 • വകുപ്പിൽ ഇ-ഓഫീസ് നടപ്പാക്കാൻ നടപടി പുരോഗമിക്കുന്നു.
 • വിവരാവകാശ നിയമ പ്രകാരം ജലസേചനവകുപ്പിൽ നിന്നും നൽകുന്ന മറുപടി ക്രോഡീകരിച്ച് പ്രതിമാസ റിപ്പോർട്ട് വകുപ്പിന്റെ ഔദേ്യാഗികവെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു വരുന്നു.
 • കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്ന നെടുമുടി പഞ്ചായത്തിലെ 14 പാടശേഖരങ്ങളുടെപുറംബണ്ട് നിർമാണം പൂർത്തീകരിച്ചു.
 • കുട്ടനാട്ടിലെ കായൽ പാടശേഖരങ്ങളുടെ പുറംബണ്ടുനിർമാണംപൂർത്തീകരിച്ചു.
 • കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ ഉപ്പുവെള്ളം കയറുന്നതു തടയുവാനായി നിർമിച്ചിട്ടുള്ള തണ്ണീർമുക്കം ബാരേജിന്റെ 3-ാം ഘട്ടത്തിന്റെ പൂർത്തീകരണത്തിനായുള്ള പണികൾ ത്വരിതഗതിയിൽ മുന്നോട്ട്.
 • ആലപ്പുഴ, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബാരേജിനോടൊപ്പമുള്ള പാലത്തിന്റെ നിർമാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
 • കുട്ടനാട് താലൂക്കിലെ 57 പാടശേഖരങ്ങളുടെ പുറം ബണ്ടുകൾ നിർമിക്കുന്നതിനുള്ള പദ്ധതി ദ്രുതഗതിയിൽ പൂർത്തീകരിക്കുവാൻതീരുമാനിക്കുകയും ഏറ്റെടുത്ത 54 പാടശേഖരങ്ങളിൽ 51 എണ്ണത്തിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. അവശേഷിക്കുന്ന മൂന്ന് പാടശേഖരങ്ങളുടെ പണികൾ 2019 മാർച്ചോടെ പൂർത്തീകരിക്കുന്നതാണ്.
 • ലഘൂകരിക്കുന്നതിനായി മാതൃകാപരമായ നടപടികൾ ജലവിഭവ വകുപ്പ് സ്വീകരിച്ചു. ജനവാസമേഖലയിലുള്ള പാടശേഖരങ്ങളിലെ പ്രളയജലം പമ്പുസെറ്റുകളുപയോഗിച്ച് വറ്റിച്ചു. വെള്ളപ്പൊക്ക സമയത്ത് എ.സി റോഡ് ഗതാഗതയോഗ്യമാക്കുവാൻ റോഡിന് തെക്കുവശമുള്ള പാടശേഖരങ്ങളിലേയും പ്രളയജലം പമ്പുസെറ്റുകൾ ഉപയോഗിച്ചു വറ്റിച്ചു.

ലാീിശീേൃശിഴ:- ജലസേചന വകുപ്പിൽ നടപ്പിലാക്കുന്ന പ്രവർത്തികളുടെ അംഗീകാരം (സർക്കാർ/വകുപ്പ്തല)  പുരോഗതി എന്നിവ ഛിഹശില  ആയി പരിശോധിക്കുന്നതിനും കൃത്യമായ പുരോഗതി വിലയിരുത്തുന്നതിനുമായി നടപ്പിലാക്കുന്ന ടീളംേമൃല ആയ ല ാീിശീേൃശിഴ ംീൃസ െ പദ്ധതിയ്ക്കായി 8.85 ലക്ഷം രൂപയുടെ അറാശിശേെൃമശേ്‌ല ടമിരശേീി  സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ജഞകഇഋ (ജൃീഷലര േകിളീൃാമശേീി & ഇീേെ  ഋേെശാമശേീി)

ജലസേചന വകുപ്പിൽ കൈകാര്യം ചെയ്യുന്ന പ്രവൃത്തികളുടെ ഋേെശാമലേ തയ്യാറാക്കുന്നതിനും  അറാശിശേെൃമശേ്‌ല/ഠലരവിശരമഹ മെിരശേീി നൽകുന്നതിനുമായി  എലയൃൗമൃ്യ

2016ൽ ജഞകഇഋ എന്ന ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുകയും മരാമത്ത് പ്രവൃത്തികൾ കാര്യക്ഷമമാക്കി നടപ്പിലാക്കുന്നതിന് സാധിയ്ക്കുകയും ചെയ്തു.

ലീളളശല ശി ഒഝ ീള കൃൃശഴമശേീി ഉലുമൃാേലിേ

ജലസേചന വകുപ്പിലെ പ്രവൃത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനു വേണ്ടിയും ജലസേചന വകുപ്പിലെ ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ഗടണഅച നടപ്പിലാക്കി വരുന്നു.  ഛിഹശില   ആയി ഫയൽ കൈകാര്യം ചെയ്യുന്നതിനുളള ഉശഴശമേഹ  സംവിധാനമായ ലീളളശരല  ഉം നടപ്പിലാക്കുന്നതാണ്. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ  പൂർത്തിയായി കഴിഞ്ഞു.

ലഅലൈ േങമിമഴലാലി േട്യേെലാ

ജലസേചന വകുപ്പിലെ എല്ലാ സ്ഥാവര, ജംഗമ വസ്തുക്കളെയും കേന്ദ്രീകൃത രീതിയിൽ കൈകാര്യം ചെയ്യുന്ന  ഉശഴശമേഹ  സംവിധാനമാണ്   ലഅലൈ.േ  വകുപ്പിലെ എല്ലാ  ങീ്മയഹല/കാാീ്മയഹല അലൈെേ നെയും  ഴശീമേഴ  ചെയ്ത് ഒരു ീെളംേമൃല ന്റെ സംവിധാനത്തോടെ കൈകാര്യം ചെയ്ത് സൂക്ഷിക്കുവാൻ സാധിയ്ക്കും.

ഞഠക

വിവരാവകാശ നിയമ പ്രകാരം ജലസേചനവകുപ്പിൽ നിന്നും നൽകുന്ന മറുപടി ക്രോഡീകരിച്ച് പ്രതിമാസ റിപ്പോർട്ട് വകുപ്പിന്റെ ഔദേ്യാഗിക   ംലയശെലേൽ പ്രസിദ്ധീകരിച്ചു വരുന്നു.

ഢകക. ഭരണഭാഷാ പുരോഗതി

ജലസേചന വകുപ്പിലെ   ഭരണഭാഷാമാറ്റ പുരോഗതി 97% ആണ്.  ഒദ്യോഗികഭാഷാമാറ്റ പുരോഗതി സംബന്ധിച്ച് സർക്കാരിൽ നിന്നുള്ള എല്ലാ നിർദ്ദേശങ്ങളും വകുപ്പിൽ പാലിക്കുന്നുണ്ട്.  ഭരണഭാഷാ വാരാഘോഷം വിപുലമായി ആഘോഷിക്കുകയും

 • സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓഫീസ് ബോർഡുകൾ എല്ലാം മലയാളത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. തസ്തിക മുദ്രകൾ മലയാളത്തിലാക്കിയിട്ടുണ്ട്.
 
Skip to content