Loading

Archive

Category: Achievements

37 posts

റീബില്‍ഡ് കേരള: ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഓഫീസ്

റീബില്‍ഡ് കേരള: ജലവിഭവ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഓഫീസ്

റീബില്‍ഡ് കേരള വികസന പദ്ധതിക്ക് കീഴില്‍ ജലവിഭവ വകുപ്പ് നടപ്പാക്കുന്ന പ്രവൃത്തികള്‍ ഏകോപിപ്പിക്കാനായി പ്രത്യേക ഓഫീസിന് ജല അതോറിട്ടിയില്‍ സ്ഥലം അനുവദിച്ചു. ജലഅതോറിട്ടിയുടെ വെള്ളയമ്പലത്തുള്ള ആസ്ഥാന മന്ദിരത്തില്‍ 5,000 ചതുരശ്രയടി സ്ഥലമാണ് ഓഫീസിന്റെ പ്രവര്‍ത്തനത്തിനായി അനുവദിച്ചത്. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മേല്‍നോട്ടത്തിനും സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനുമുള്ള കണ്‍സള്‍ട്ടന്‍സിയായും ഓഫീസ് പ്രവര്‍ത്തിക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ ഈ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും. റീബില്‍ഡ് കേരള വികസന പദ്ധതിയനുസരിച്ച് സംയോജിത ജലവിഭവ പരിപാലനം, ജലവിതരണം, ജലസേചനം തുടങ്ങിയ മേഖലകളിലാണ് ജലവിഭവ വകുപ്പിനു കീഴില്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ പദ്ധതികളുടെ ആസൂത്രണം, വിശദമായ പദ്ധതി രേഖ തയാറാക്കല്‍, പദ്ധതി നിര്‍വഹണം, പരിപാലനം എന്നീ പ്രവൃത്തികളിലെല്ലാം ഈ ഓഫീസിന്റെ മേല്‍നോട്ടം ഉണ്ടാവും. സാങ്കേതിക സഹായം അടക്കം ലഭ്യമാകാന്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സാധ്യമാകും. ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത, ജല അതോറിട്ടി എംഡി ഡോ. എ. കൗശിഗന്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജല സംരക്ഷണ-വിനിയോഗത്തിന്  മാര്‍ഗനിര്‍ദേശങ്ങളുമായി ജലബജറ്റ് 

ജല സംരക്ഷണ-വിനിയോഗത്തിന്  മാര്‍ഗനിര്‍ദേശങ്ങളുമായി ജലബജറ്റ് 

സംസ്ഥാനത്തിന്റെ ജല ലഭ്യതയും ആവശ്യകതയും കണ്ടെത്താന്‍ ജലബജറ്റ് തയ്യാറാക്കാന്‍ ജലവിഭവ വകുപ്പ് ഒരുങ്ങുന്നു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജലഅതോറിട്ടി, ജലസേചനം, കൃഷി, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ജലബജറ്റ് യാഥാര്‍ത്ഥ്യമാകാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച വകുപ്പുതല കൂടിയാലോചനകള്‍ ഈമാസംതന്നെ നടക്കും. ജലസ്രോതസുകള്‍ സംരക്ഷിക്കുകയും ജലവിനിയോഗത്തിനായി സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുക എന്ന ആശയവും ജലബജറ്റ് മുന്നോട്ട് വയ്ക്കുന്നു. ഈവര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ ജലവിനിയോഗ പദ്ധതികളുടെ നിര്‍വഹണം ആരംഭിക്കാന്‍ കഴിയുംവിധമാണ് നടപടി പുരോഗമിക്കുന്നത്. പ്രാഥമിക വിവരശേഖരണം ഓഗസ്റ്റ് 30 ന് മുമ്പ് നടത്താനാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് നിയോജകമണ്ഡലം, ജില്ലാ തലങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ജനകീയ പിന്തുണയോടെ ആസൂത്രണം ചെയ്ത് പദ്ധതി തയാറാക്കും. ഓരോ പ്രദേശത്തും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേകം ജലബജറ്റുകള്‍ തയ്യാറാക്കുകയാണ് ആദ്യ നടപടി. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഓരോ സമയത്തും ഉപഭോഗത്തിന് വേണ്ടിവരുന്ന ജലത്തിന്റെ അളവ്, ലഭ്യമായ ജലത്തിന്റെ അളവ് എന്നിവ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തും. ആവശ്യമായ ജലം ലഭ്യമല്ലെങ്കില്‍, ആ കുറവ് സാങ്കേതിക വിദ്യയുടെ അടക്കം സഹായത്തോടെ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി നടപ്പാക്കലാണ് ജലബജറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാവിയില്‍ ഉണ്ടാകാവുന്ന ജല ഉപഭോഗ വര്‍ധന കൂടി കണക്കിലെടുത്താണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ ജലബജറ്റ് തയ്യാറാക്കേണ്ടത്. ഇതോടൊപ്പം ഓരോ പ്രദേശത്തും ജലസ്രോതസുകളിലും സംഭരണികളിലും ലഭ്യമായ ജലത്തിന്റെ അളവും ശേഖരിക്കേണ്ടതുണ്ട്. കിണറുകള്‍, കുളങ്ങള്‍, ജലസംഭരണികള്‍ തുടങ്ങി എല്ലാ ജലസ്രോതസുകളിലും ലഭ്യമാകുന്ന ജലത്തിന്റെ അളവ് കാലികമായി രേഖപ്പെടും. ഇവയുടെ അടിസ്ഥാനത്തില്‍ ജല ആവശ്യവും ജല ലഭ്യതയും തമ്മിലുള്ള വ്യത്യാസം ജലസേചന വകുപ്പ് കണ്ടെത്തും. ഈ വ്യത്യാസം പരിഹരിക്കുന്നതിന് വിദഗ്ദ്ധരുടെ സഹായത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.

ഓരോ പഞ്ചായത്തിലും കണ്ടെത്തുന്ന കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ വിവിധ തലങ്ങളില്‍ തയാറാക്കുകയും അവ നിയമസഭാ നിയോജക മണ്ഡലം, ജില്ല അടിസ്ഥാനമാക്കി ക്രോഡീകരിക്കുകയും ചെയ്യും. ജില്ലാതല ജലസുരക്ഷ പദ്ധതി തയാറാക്കുന്നതിന്റെ മുന്നോടിയായി പഞ്ചായത്തുതല ജലബജറ്റും അതിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതികളും തയ്യാറാക്കും. ഇവയെ നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ സംയോജിപ്പിക്കും. ഓരോ പ്രദേശത്തും ലഭിക്കുന്ന മഴയും ഒഴുകിപ്പോകുന്ന ജലവും ആ പ്രേദശങ്ങളുടെ ജല ഉപഭോഗ ആവശ്യങ്ങള്‍ക്ക് സമയക്രമമനുസരിച്ച് വിയോഗിക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആസൂത്രണം ചെയ്യും. പ്രാദേശികമായ ജലസ്രോതസുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതികള്‍, പുതിയ ജലസംഭരണ പദ്ധതികള്‍, മഴയുടെയും നീരൊഴുക്കിന്റെയും അളവനുസരിച്ച് നദികളിലും തോടുകളിലും ബന്ധാരകള്‍ ഉള്‍പ്പെടെയുള്ള വേനല്‍ക്കാല ജലസംഭരണികള്‍ നിര്‍മിക്കുന്ന പദ്ധതികള്‍, വേനല്‍കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങള്‍, കൃഷിക്കാവശ്യമായ ജലവും വേണ്ടുന്ന സമയവും പ്രദേശങ്ങളും  തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും വിധമാണ് ജലബജറ്റ് തയ്യാറാകുക.

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

കാപ്പുകാട് ആനപുനരധിവാസകേന്ദ്രം അന്തർദേശീയനിലവാരത്തിലേക്ക്; ആദ്യഘട്ടത്തിന് തുടക്കം

വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക പ്രധാനം: മുഖ്യമന്ത്രി പിണറായി വിജയൻ

വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക ഏറെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടൂർ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വനത്തിന്റെ പ്രാധാന്യം ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. വനവിസ്തൃതിയിൽ വരുന്ന കുറവ് വെള്ളത്തെയും പരിസ്ഥിതിയെയും വലിയ തോതിൽ ബാധിക്കുന്നു. വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണം ഉറപ്പുവരുത്താൻ സർ്ക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വേനൽക്കാലത്തും വനത്തിനുള്ളിൽ വെള്ളം ലഭിക്കാനായി 441 ജലസംഭരണികളും ചെക്ക്ഡാമുകളും നിർമിച്ചു. ജനപങ്കാളിത്തത്തോടെ ജനങ്ങളും വന്യമൃഗങ്ങളുമായുള്ള സംഘർഷം ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്. ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ വരുന്നതിനെതിരെയുള്ള കരുതൽ നടപടികളുടെ ഭാഗമായാണ്  എസ്എംഎസ് സന്ദേശം  അയയ്ക്കുന്നതും ജനജാഗ്രതാസമിതികൾ രൂപീകരിച്ചതും. ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ജീവിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. നാട്ടിലുള്ള ആനകൾ വലിയ ക്രൂരത അനുഭവിക്കുന്നു. ആനകളെ പരിപാലിക്കുന്നു എന്നു പറയുന്നവരുടെ ഭാഗത്തുനിന്നും ക്രൂരതയുണ്ടാവുന്നു. അത്തരം ആനകളെയും ഇവിടെ എത്തിക്കും. കോട്ടൂരിലെ ആനപുനരധിവാസകേന്ദ്രത്തിൽ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കുന്നതിനൊപ്പം നെയ്യാർ ഡാമിലെ വന്യജീവിസങ്കേതത്തിന്റെ ടൂറിസം സാധ്യതയും മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു അധ്യക്ഷത വഹിച്ചു. ഭൂമിയുമായി ബന്ധപ്പെട്ടതൊഴികെ, വനമേഖലയുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിനായി വനം അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ആനപുനരധിവാസകേന്ദ്രം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനച്ചടങ്ങിൽ  എം പി മാരായ അടൂർ പ്രകാശ്,   സി കെ ഹരീന്ദ്രൻ എം എൽ എ,  മുഖ്യ വനംമേധാവി പി കെ കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, കാപ്പുകാട് ആന പരിപാലനകേന്ദ്രം സ്‌പെഷ്യൽ ഓഫീസർ  കെ ജി വർഗീസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. കെ എസ് ശബരിനാഥൻ എം എൽ എ സ്വാഗതവും എ ബി പി സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർ അനൂപ് കെ ആർ നന്ദിയും പറഞ്ഞു.
108 കോടി രൂപ ചെലവിൽ രണ്ടു ഘട്ടങ്ങളായാണ് നവീകരണപ്രവർത്തനങ്ങൾ. കാപ്പുകാട് ആനപരിപാലനകേന്ദ്രം ഉൾപ്പെടുന്ന കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയിൽ നിർമിക്കുന്ന കേന്ദ്രത്തിന് കേരളാ ഇൻഫ്രാസ്ട്രക്ചറൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡാണ് (കിഫ്ബി) ധനസഹായം അനുവദിച്ചിരിക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 71.9 കോടിയുടെ നിർമാണപ്രവർത്തനങ്ങളാണ് നടപ്പിലാക്കുക. പുനരധിവാസ കേന്ദ്രത്തിലെത്തുന്ന ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെന്ന പോലെ പാർപ്പിക്കാവുന്ന തരത്തിൽ ഉരുക്ക് തൂണുകളാലും ഉരുക്ക് വലകളാലും  വലയം ചെയ്ത അമ്പത് ആവാസ കേന്ദ്രങ്ങളാണ് തയാറാക്കുക. ആന മ്യൂസിയം, സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ വെറ്ററിനറി ആശുപത്രി, പ്രകൃതി സ്‌നേഹികൾക്കും വിദ്യാർത്ഥികൾക്കുമായി പഠനഗവേഷണ കേന്ദ്രം, പാപ്പാൻമാർക്കുള്ള പരിശീലന കേന്ദ്രം, എൻട്രൻസ് പ്‌ളാസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, സന്ദർശകർക്കായി പാർക്കിംഗ് സൗകര്യം, കഫറ്റീരിയ, കോട്ടേജുകൾ, ടോയ്‌ലറ്റ് ബ്ലോക്ക്, വിശാലമായ കൺവെൻഷൻ സെന്റർ, ആംഫി തിയേറ്റർ എന്നിവ പദ്ധതിയുടെ ഭാഗമാണ്.
നെയ്യാർ ഡാമിൽ നിർമിക്കുന്ന ചെക്ക് ഡാമുകളടക്കം വിവിധ ജലാശയങ്ങൾ, കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങൾ, ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള എന്നിവയും അവയ്ക്ക് ഭക്ഷണം നൽകുന്നതിനുള്ള വിശാലമായ  ഇടവും പൊതുജനങ്ങൾക്ക് സുരക്ഷിതമായ അകലത്തിൽ ആനകളെ വീക്ഷിക്കുന്നതിനുള്ള  സൗകര്യവും ഇവിടെ ഒരുക്കും.  നാട്ടാനകളുടേതടക്കം ജഡങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. ആനപാപ്പാൻമാർക്ക് കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാർട്ടേഴ്‌സുകളും 40 പേർക്ക് ഡോർമിറ്ററി സൗകര്യവും പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ തന്നെ തയാറാക്കും. ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഇവിടെ ഏർപ്പെടുത്തും. പ്രതിദിനം മൂന്ന് ടണ്ണോളം ആനപ്പിണ്ഡം  ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രത്തിൽ അവ പേപ്പറാക്കി മാറ്റുന്നതിനുള്ള പ്രത്യേക യൂണിറ്റ് നിർമിക്കും. കേന്ദ്രത്തിലെ ബയോഗ്യാസ് പ്‌ളാന്റിൽ ഉത്പാദിപ്പിക്കുന്ന ഗ്യാസ് ആയിരിക്കും പാചകത്തിന് ഉപയോഗിക്കുക. സംസ്‌കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് പുനരുപയോഗത്തിനായി അയക്കാനുള്ള സൗകര്യവും  ദ്രവമാലിന്യ സംസ്‌കരണത്തിനുള്ള പ്ലാന്റും ആദ്യഘട്ടത്തിൽത്തന്നെ ഒരുക്കും.
ഭവനനിർമാണ ബോർഡിന് നിർമാണ ചുമതലയുള്ള പദ്ധതി 2021ൽ പൂർത്തിയാക്കാനാണ് തീരുമാനം. അരലക്ഷം വിദേശ സഞ്ചാരികളടക്കം പ്രതിവർഷം 3.5 ലക്ഷത്തിലധികം ആളുകൾ ഇവിടം സന്ദർശിക്കുമെന്നാണ് പ്രതീക്ഷ.

ചാലക്കുടി പീലാർമൂഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം നി‌‌ർവ്വഹിച്ചു

ചാലക്കുടി പീലാർമൂഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം നി‌‌ർവ്വഹിച്ചു

ചാലക്കുടി പീലാർമൂഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനം നി‌‌ർവ്വഹിച്ചു. വിവിധ ഘട്ടങ്ങളിലായി ഏകദേശം നാലുകോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.1991-ല്‍ ജനപങ്കാളിത്തത്തോടെ രൂപവത്‌കരിച്ച പദ്ധതി വര്‍ഷങ്ങളോളം  മുടങ്ങി കിടക്കുകയായിരുന്നു. ചായ്പൻകുഴിരണ്ടുകൈ മേഖലകളിലെ ഏകദേശം 1000 ഏക്കറിൽ കാർഷിക ജലസേചനത്തിന് പദ്ധതി പ്രയോജനം ചെയ്യും.

LIFT IRRIGATION PROJECT
LIFT IRRIGATION PROJECT

 

കടൽക്ഷോഭത്തെ തടയുന്നതിനായി എടവനക്കാട് തീരത്ത് നാല് പുലിമുട്ടുകളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു

കടൽക്ഷോഭത്തെ തടയുന്നതിനായി എടവനക്കാട് തീരത്ത് നാല് പുലിമുട്ടുകളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു

കടൽക്ഷോഭത്തെ തടയുന്നതിനായി എടവനക്കാട് തീരത്ത് നാല് പുലിമുട്ടുകളുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ചെന്നൈ ഐ.ഐ.ടിയുടെ പഠനത്തിനു ശേഷം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുലിമുട്ടുകളുടെ നിർമ്മാണം നടത്തുവാൻ സർക്കാർ തീരുമാനിച്ചത്. 3.77കോടി രൂപയാണ് ഇവ നിർമ്മിക്കുന്നതിന്റെ ചെലവ്. രണ്ടെണ്ണം പഴങ്ങാട് ഭാഗത്തും രണ്ടെണ്ണം അണിയൽ ഭാഗത്തുമാണ് ഇപ്പോൾ നിർമ്മിക്കുന്നത്.

കെ.കൃഷ്‌ണൻകുട്ടി ജലവിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

കെ.കൃഷ്‌ണൻകുട്ടി ജലവിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

മുഖ്യമന്ത്രി പിണറായി വിജയന്റെ  നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ അംഗമായി ചിറ്റൂര്‍ എം.എല്‍.എ ശ്രീ.കെ.കൃഷ്ണന്‍കുട്ടി നവംബര്‍ 27 ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ഗവര്‍ണ്ണര്‍ പി.സദാശിവം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു.
Swear in Cermony Photos
Skip to content