Inauguration of various projects in Kattappana Municipality

കട്ടപ്പന നഗരസഭയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

കട്ടപ്പന നഗരസഭയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. നവീകരിച്ച കരിമ്പാനിപ്പടി – ചപ്പാത്ത് ബൈപ്പാസ് റോഡ്, നടുത്തൊഴുകപ്പടി – ടാങ്ക് പടി റോഡ് എന്നീ റോഡുകളുടെ ഉദ്ഘാടനവും, വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മവുമാണ് നിർവഹിച്ചത്.
കരിമ്പാനിപ്പടി – ചപ്പാത്ത് ബൈപ്പാസ് റോഡിന് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചത്. നടുത്തൊഴുകപ്പടി ടാങ്ക് പടി റോഡ് 10 ലക്ഷം രൂപയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി ജംഗ്ഷനിൽ എംഎൽഎ ഫണ്ടിൽ നിന്ന് 5,10,000 രൂപ ചിലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.