ജീവചരിത്രം

ശ്രീ. റോഷി അഗസ്റ്റിന്‍
നിയമസഭാ മണ്ഡലം : - ഇടുക്കി
വകുപ്പുകള്‍ - ജലവിഭവം, ഭൂഗര്‍ഭജലം, ജല വിതരണം, ശുചീകരണം

ജീവചരിത്രം 

1969 ജനുവരി 20 ന് പാലായിൽ ലീലാമ്മ-അഗസ്റ്റിൻ തോമസ് ദമ്പതികളുടെ മകനായി ജനിച്ചു. ഇടക്കോളി ഗവൺമെന്റ് ഹൈസ്‌കൂൾ, പാല സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

രാഷ്ട്രിയ ജീവിതം

സ്കൂൾ തലം മുതൽ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇടക്കോലി  ഗവൺമെന്റ് ഹൈസ്‌കൂൾ പാർലമെന്റ് നേതാവ്, പാല സെന്റ് തോമസ് കോളേജിലെ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) യൂണിറ്റ് പ്രസിഡന്റ്, കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ലീഗൽ അംഗം, രാമപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.  ഇപ്പോൾ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ്. 1996-ൽ പേരാമ്പ്രയിൽനിന്നായിരുന്നു ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്.  2001-ല്‍ ഇടുക്കിയില്‍  നിന്നും   ആദ്യമായി നിയമസഭാഗമായി. ഇടുക്കി നിയമ സഭാമണ്ഡലത്തിൽ നിന്നു തുടർച്ചയായി  അഞ്ചു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021 ലെ തെരഞ്ഞെടുപ്പിൽ 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

പദവികള്‍ 

കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി
ജലവിഭവം, ഭൂഗര്‍ഭജലം, ജല വിതരണം, ശുചീകരണം വകുപ്പ് മന്ത്രി