* നവീകരണം ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളിലൊന്നായ തേവര – പേരാണ്ടൂർ കനാലിന്റെ ശൂചീകരണത്തിന് 9.37 കോടി രൂപ അനുവദിച്ചു. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി നൽകിയിരിക്കുന്നത്.
ഏകദേശം 9.95 കിലോമീറ്റർ നീളമുള്ളതാണ് തേവര – പേരാണ്ടൂർ കനാൽ. ഖര- ദ്രവ്യ മാലിന്യ നിക്ഷേപം മൂലം കനാലിലെ ഒഴുക്ക് നിലച്ചതോടെ വെള്ളക്കെട്ടിന് കാരണമാവുകയായിരുന്നു. പല സ്ഥലങ്ങളിലും വീതി കുറഞ്ഞ് കനാൽ പലയിടങ്ങളിലും ശോഷിച്ചു. ഒപ്പം രൂക്ഷമായ ദുർഗന്ധവും ഉയരുന്ന സാഹചര്യമാണ്.
ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതി പ്രകാരം കനാൽ പൂർണമായും ശുചിയാക്കി തടസ്സങ്ങൾ നീക്കം ചെയ്യും. കനാലിലേക്ക് തുറക്കുന്ന മാലിന്യക്കുഴലുകൾ നീക്കം ചെയ്യാനുള്ള നടപടിയും സ്വീകരിക്കും. ഇതോടൊപ്പം കനാലിന്റെ അതിരുകൾ വീണ്ടെടുത്ത് താഴ്ന്നു പോയ പാലങ്ങൾ മാറ്റി സ്ഥാപിച്ച് വീതികൂട്ടി ഒഴുക്ക് വീണ്ടെടുക്കാനാണ് പദ്ധതി.