വാട്ടർ അതോറിറ്റിക്ക് കുമളിയിൽ പുതിയ ഓഫീസ്
* ജില്ലയിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നടപടി
ഇടുക്കിയിലെ ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാരക്ഷമമാക്കുന്നതിന് വാട്ടർ അതോറിറ്റിക്ക് കുമളി കേന്ദ്രമാക്കി പുതിയ പിഎച്ച് സെക്ഷൻ അനുവദിച്ചു.
പുതിയതായി രൂപീകരിച്ച കുമളി പിഎച്ച് സെക്ഷന്റെ കീഴിൽ വണ്ടിപ്പെരിയാർ, കുമളി, വണ്ടൻമേട്, ചക്കുപള്ളം എന്നീ പഞ്ചായത്തുകളുടെ ജലജീവൻ മിഷനുമായി ബന്ധപ്പെട്ട ജോലികളാകും ഏകീകരിച്ചു നടപ്പാക്കുക. കുമളി പിഎച്ച് സെക്ഷനിൽ ഒരു അസി. എഞ്ചിനിയർ, രണ്ട് ഓവർസിയർ, ഒരു ഓഫീസ് അറ്റൻഡന്റ് എന്നിവരെയാണ് പുനർവിന്യാസത്തിലൂടെ നിയമിച്ചിരിക്കുന്നത്.
കൊച്ചി സിവറേജ് സർക്കിളിൽ നിന്ന് രണ്ട് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനിയർമാരെ കട്ടപ്പന പ്രോജക്ട് ഡിവിഷനിലേക്കും മൂന്നാർ പ്രോജക്ട് സബ് ഡിവിഷനിലേക്കും മാറ്റി നിയമിച്ചു.