വീടുകളിൽ ജലം ചോർച്ച സ്വയം പരിശോധിക്കുക

* പലരും പരിശോധിക്കുന്നത് വലിയ ബിൽ ലഭിക്കുമ്പോൾ മാത്രം

വീടുകളിലെ ജല ചോർച്ചയുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഉപഭോക്താക്കൾ ജാഗ്രത പുലർത്തണം. വീടുകളിൽ ചോർച്ച മൂലം ജലം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ഉപഭോക്താക്കളുടെ സഹകരണം ആവശ്യമാണ്. വീട്ടിലേക്കുള്ള കണക്ഷനിൽ ചോർച്ചയുണ്ടോ എന്ന് സ്വയം പരിശോധിക്കണം.

പൈപ്പുകൾ എല്ലാം അടച്ചതിനു ശേഷം നിങ്ങളുടെ മീറ്റർ പരിശോധിക്കുക. മീറ്റർ കറങ്ങുന്നുണ്ടെങ്കിൽ എവിടെയോ ലീക്കേജ് ഉണ്ടെന്ന് ഉറപ്പാക്കാം. എവിടെയാണ് ചോർച്ചയെന്ന് കണ്ടെത്തി ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം വലിയ തുക ബില്ലായി ലഭിക്കാനുള്ള സാധ്യതയുണ്ട്. ആഴ്ചയിലൊരിക്കൽ എങ്കിലും ഇത്തരത്തിൽ പരിശോധന നടത്തുന്നതിലൂടെ ബില്ലിൽ അസ്വാഭാവികമായ വർധനവ് ഉണ്ടാകുന്നത് തടയാൻ കഴിയും.