715 crore project in Idukki constituency to ensure availability of clean water

ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ഇടുക്കി മണ്ഡലത്തിൽ 715 കോടിയുടെ പദ്ധതി

ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ നിയോജകമണ്ഡലത്തിലുടനീളം ഡാമുകളിൽ നിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് ജനങ്ങൾക്കു എത്തിക്കും . ഇടുക്കി നിയമസഭാ മണ്ഡലത്തിൽ ഇതിനായി 715 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി.
എല്ലാ വീടുകളിലും രണ്ട് വർഷം കൊണ്ട് ശുദ്ധജലം എത്തിക്കും. ഇതിന് പഞ്ചായത്തുകളുടെ സഹകരണം ഉറപ്പാക്കും.
2021 -ൽ ഗ്രാമീണ മേഖലയിൽ 17 ലക്ഷം വാട്ടർ കണക്ഷനാണ് ഉണ്ടായിരുന്നത് . ഒന്നരവർഷക്കാലം കൊണ്ട് 13 ലക്ഷം കണക്ഷൻ കൊടുത്തതോടെ ഇത് 30 ലക്ഷം കടന്നു. വരുന്ന രണ്ടു വർഷക്കാലം കൊണ്ട് 40 ലക്ഷം കണക്ഷൻ കൂടി അനുവദിക്കും. കേരളത്തിൽ ഗ്രാമീണ മേഖലയിൽ മുഴുവൻ ശുദ്ധജലം എത്തിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതിക്ക് ഇതിനോടകം 40000 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട് .