ജലജീവന്‍ പദ്ധതിയില്‍ നിന്ന് ഒരു പഞ്ചായത്തിനെയും ഒഴിവാക്കില്ല
ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ജലജീവന്‍ പദ്ധതിയില്‍ നിന്ന് ഒരു പഞ്ചായത്തിനെയും ഒഴിവാക്കില്ല. പദ്ധതി നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ 15 ശതമാനം കണ്ടെത്താന്‍ അഞ്ചു കോടി രൂപയിലധികം വിഹിതമായി അടയ്‌ക്കേണ്ടി വരുന്ന ചില പഞ്ചായത്തുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം പഞ്ചായത്തുകള്‍ക്ക് നേരിടേണ്ടി വരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ വഴി കണ്ടെത്തും. അതല്ലാതെ ഇത്തരം പഞ്ചായത്തുകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കില്ല.