ജലസമൃദ്ധ കേരളം പദ്ധതി-മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ‘ജലസമൃദ്ധ കേരളം’ എന്ന ഈ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ലോക ജല ദിനമായ മാര്‍ച്ച് 22 ന് ബഹു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. തിരുവനന്തപുരം കുറ്റിച്ചല്‍, പാങ്കാവ് കോളനി അംഗന്‍വാടി പരിസരത്ത് നടന്ന ചടങ്ങില്‍ ബഹു. അരുവിക്കര നിയോജക മണ്ഡലം എം. എല്‍. എ. ജി. സ്റ്റീഫന്‍ അദ്ധ്യക്ഷത വഹിച്ചു. കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ഏ . മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി.
കൃഷ്ണകുമാര്‍ വി. എസ്സ്. വിഷയാവതരണം നടത്തി. സന്തോഷ് കുമാര്‍ എസ്സ്, റ്റി. സുനില്‍കുമാര്‍, പ്രകാശ് ഇടിക്കുള, ഡോ. ജോയ് ജോണ്‍, പ്രവീണ്‍ കെ. എസ്സ്, എം. അഭിലാഷ്, പി. ജി. വിനോദ്, സഹായദാസ്, ബിനില്‍കുമാര്‍, സന്ദീപ് എസ്സ്. ബി., സലിന്‍ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങിനോടനുബന്ധിച്ച്, ലോക ജലദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ് റിട്ട പ്രൊഫസര്‍ ഉ. തങ്കമണി ജല സംരക്ഷണ ബോധവത്കരണ ക്ളാസ്സ് നടത്തി. കൂടാതെ ഉത്തരംകോട് ഹൈസ്‌കൂളില്‍ കുട്ടികള്‍ക്കായി ചിത്രരചന മല്‍സരവും സങ്കടിപ്പിച്ചു .
ചിത്രരചനാ മത്സര വിജയികള്‍ക്ക് ബഹു മന്ത്രി ചടങ്ങില്‍ സമ്മാന വിതരണം നടത്തി. ചിത്രരചനയിലൂടെ ‘ജലം ജീവനുറവ് ‘ ആശയം അവതരിപ്പിച്ച ഉത്തരംകോട് സ്‌കൂളിലെ വിദ്യാര്‍ത്ഥി സായന്തിനെ ബഹു മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ , ജന പ്രതിനിധികള്‍ , നാട്ടുകാര്‍ , ഗണഅ എഞ്ചിനീയര്‍മാര്‍, ജീവനക്കാര്‍, ഉത്തരംകോട് ഹൈസ്‌കൂള്‍ അധ്യാപകര്‍ , കുട്ടികള്‍, ലൂര്‍ദ് മാതാ എഞ്ചിനീയറിങ് കോളേജ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.