ജലാശയങ്ങളിലെ മാലിന്യം നീക്കുന്നതില്‍ പുതിയ സംവിധാനം വലിയ മാറ്റമുണ്ടാക്കും; റോഷി അഗസ്റ്റിന്‍
സില്‍റ്റ് പുഷറിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കുന്നതില്‍ സില്‍റ്റ് പുഷറിന്റെ ഉപയോഗം വലിയമാറ്റമുണ്ടാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലസേചന വകുപ്പ് വിവിധ ശുചീകരണ പദ്ധതികളുടെ ഭാഗമായി വാങ്ങിയ സില്‍റ്റ്പുഷറിന്റെ ട്രയല്‍ റണ്‍ ആക്കുളം കായലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജലാശയങ്ങളിലെ ചെളിനീക്കം ചെയ്യുന്നതിന് വാട്ടര്‍ ബുള്‍ഡോസറായി ഉപയോഗിക്കാവുന്ന മെഷീനാണ് നെതര്‍ലാന്‍ഡ്സ് നിര്‍മിതമായ സില്‍റ്റ് പുഷര്‍.
നിലവില്‍ ആഴത്തില്‍ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള സംവിധാനം നമുക്കില്ല. സില്‍റ്റ് പുഷര്‍ ഒന്നരമീറ്റര്‍ താഴേക്ക് ഇറങ്ങിച്ചെന്ന് ചെളി നീക്കം ചെയ്യുന്നതിനൊപ്പം ഇരു വശങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ഡോസര്‍ ബ്ലേഡ് ആറ് മീറ്റര്‍ വീതിയില്‍ പായലുകളും കരയിലേക്ക്് മാറ്റാന്‍ സഹായിക്കും. ഒരു മണിക്കൂറില്‍ 100 ക്യുബിക് മീറ്റര്‍ പ്രദേശത്തെ ചെളി നീക്കാന്‍ ഈ മെഷീന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചെളിനീക്കം ചെയ്യുന്നതിന് ഈ മെഷീന്‍ പ്രയോജനപ്പെടുത്താം. നിലവില്‍ ഒരു മെഷീനാണ് വാങ്ങിയിട്ടുള്ളത്. പ്രയോജനപ്രദമെന്നു കണ്ടാല്‍ കൂടുതല്‍ മെഷീനുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാര്‍ഡ് കൗണ്‍സിലര്‍ എസ്. സുരേഷ് കുമാര്‍, ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഡി.സതീശന്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രദീപ് കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
എന്താണ് സില്‍റ്റ് പുഷര്‍?
200 മീറ്റര്‍ ദൂരത്തുനിന്ന് ഒരു ജലാശയത്തിലെ ചെളി കരയിലേക്ക് തള്ളാന്‍ കഴിയുന്ന വാട്ടര്‍ ബുള്‍ഡോസര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രമാണ് Silt Pusher. മുറിക്കുന്നതിന്റെ പരമാവധി ആഴം 1.5 മീറ്റര്‍ ആണ്.
ഡീസില്‍റ്റിംഗ് അഥവാ ചെളി നീക്കം ചെയ്യുന്നതിന് യന്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ‘വിഞ്ചു’കളുടെ സഹായത്താല്‍ യന്ത്രത്തെ ഒരു സ്ഥലത്ത് നിന്നും ദൂരെ തീരത്തിന് അടുത്തേക്ക് തള്ളി കൊണ്ടുപോകാന്‍ സഹായിക്കുന്നു. Silt Pusher ന്റെ മുന്നോട്ടും തിരിച്ചുമുള്ള ചലനത്തിന് ആയി ഇരട്ട വിഞ്ചുകള്‍ ഉപയോഗിക്കപ്പെടുന്നു. വിഞ്ചിന്റെ സഹായം ഉപയോഗിക്കാതെ തന്നെ ഒരു സൈറ്റില്‍ നിന്നും മറ്റൊരു സൈറ്റില്‍ ലേക്ക് നീങ്ങുന്നതിനായി യന്ത്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന Auger Propeller ഉപയോഗപ്പെടുത്താവുന്നതാണ്.
9 മീറ്റര്‍ വീതി വരെ കൂട്ടാവുന്ന Dozer Blade ഉള്ളതിനാല്‍ വളരെ കൂടുതല്‍ ചെളി ഗണ്യമായ ദൂരത്തേക്ക് മാറ്റുവാന്‍ സഹായിക്കുന്നു. ഏകദേശം രണ്ട് മീറ്റര്‍ വീതിയുള്ള മൂന്ന് പീസ് മെറ്റല്‍ പ്ലേറ്റ് ആണ് Dozer blade. ഒരു ബ്ലേഡ് സ്റ്റേഷനറിയും മറ്റ് രണ്ടെണ്ണം വേരിയബിളുമാണ്.
ഡോസര്‍ ബ്ലേഡിലെ മര്‍ദ്ദം/ലോഡിന്റെ കൃത്യമായ വിലയിരുത്തല്‍, ഡോസിംഗ് ഫോര്‍വേഡ് വിഞ്ചിന്റെ പ്രവര്‍ത്തന സുരക്ഷയുമായി ബന്ധപ്പെട്ട് കാര്യമായ പ്രാധാന്യമുള്ളതാണ്. ഫോര്‍വേഡ് ഡോസിംഗ് വിഞ്ചിനായി സുരക്ഷിതമായി സജ്ജീകരിച്ചിരിക്കുന്ന അനുവദനീയമായ പരമാവധി ലോഡ് 5000 KGF (കിലോഗ്രാം ഫോഴ്‌സ്) ആണ്. ഫോര്‍വേഡ് Dozing സമയത്ത് ഉണ്ടാകുന്ന ചില തടസ്സങ്ങള്‍ കാരണം ലോഡ് 5000 KGF ന് മുകളില്‍ പോയാല്‍, ഹൈഡ്രോളിക് സര്‍ക്യൂട്ട് റിലീഫ് വാല്‍വ് പ്രവര്‍ത്തനക്ഷമമാവുകയും സുരക്ഷാ സംരക്ഷണമെന്ന നിലയില്‍ വിഞ്ച് ഉടന്‍ നില്‍കുകയും ചെയ്യും. അതുപോലെ, പിന്‍ഭാഗത്തെ വിഞ്ചിനും സുരക്ഷാ വാല്‍വ് സംരക്ഷണമാണ്.
ഫോര്‍വേഡ് വിഞ്ച് റോപ്പ് കരയിലെ ഉറപ്പുള്ള സ്‌ട്രോങ് പോയിന്റുമായി ബന്ധിപ്പിച്ചിരിക്കുന്നു, പിന്നിലെ വിഞ്ച് റോപ്പ് പിന്നിലെ മറ്റൊരു ശക്തമായ പോയിന്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബ്ലേഡ് സില്‍റ്റിലേക്ക് താഴ്ത്തി കട്ടിന്റെ ആഴം തീരുമാനിച്ചുകഴിഞ്ഞാല്‍, ഫോര്‍വേഡ് വിഞ്ച് റീല്‍ ചെയ്യുകയും ഡോസിംഗ് പ്രവര്‍ത്തനം ആരംഭിക്കുകയും സില്‍റ്റ് മുന്നോട്ട് തള്ളാന്‍ തുടങ്ങുകയും ചെയ്യും.