ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സംസ്ഥാന ഭൂജല വകുപ്പിന്റെ സ്‌കീമിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ നെല്ലിക്കുറ്റി ടൗൺ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു.
ഗ്രാമീണ മേഖലയിലേയും കോളനികളിലേയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കേരള സർക്കാർ ആവിഷ്‌കരിച്ച, കുഴൽ കിണർ ഉപയോഗപ്പെടുത്തിയുള്ള പദ്ധതിയാണ് ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി. നെല്ലിക്കുറ്റിയിൽ വിഭാവനം ചെയ്ത രീതിയിൽ 23 ടാപ്പുകൾ നൽകി സമയബന്ധിതമായി പദ്ധതി പൂർത്തീകരിച്ചു. നെല്ലിക്കുറ്റി ടൗണിൽ നിലവിലുള്ള പൊതു കുഴൽ കിണർ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
