ഹര്‍ ഘര്‍ തിരംഗ ആഘോഷത്തിന് കേരളത്തിലും തുടക്കമായി
ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതില്‍ പുതുതലമുറയെ സജ്ജരാക്കുന്നതിന് ഹര്‍ ഘര്‍ തിരംഗ പോലുള്ള പരിപാടികള്‍ സഹായകമാകും. ഹര്‍ ഘര്‍ തിരംഗ ആഘോഷത്തിന് തുടക്കമെന്ന നിലയില്‍ വെള്ളയമ്പലത്ത് ദേശീയ പതാക ഉയര്‍ത്തി അക്കാമ ചെറിയാന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
ദേശസ്‌നേഹത്തിനും സ്ത്രീ സമത്വത്തിനും വേണ്ടി നിലകൊണ്ട അക്കാമ്മ ചെറിയാന്റെ ഓര്‍മകള്‍ ആവേശം കൊള്ളിക്കുന്നതാണ്. വെറും 28 വയസ്സ് മാത്രമുള്ളപ്പോഴാണ് ഒരു ലക്ഷത്തോളം വളണ്ടിയര്‍മാരെ സംഘടിപ്പ് അവര്‍ രാജകൊട്ടാരം ഉപരോധിച്ചത്. വെടിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയ ബ്രിട്ടീഷ് പട്ടാളത്തോട് ആദ്യം തന്നെ വെടിവയ്ക്കൂ എന്ന ആവശ്യപ്പെട്ട് നെഞ്ചുവിരിച്ചു നിന്ന ധീരസമര സേനാനിയുടെ ഓര്‍മകള്‍ പുതുതലമുറയ്ക്ക് പാഠമാണ്.
സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകളുള്ള രാജ്യത്തെ 400 കേന്ദ്രങ്ങളില്‍ 11 മുതല്‍ 15 വരെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും പരിപാടി സംഘടിപ്പിച്ചത്. കേരളത്തില്‍ 75 ആം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള ആദ്യ പരിപാടിയുടെ ഉദ്ഘാടനം ആണ് വെള്ളയമ്പലത്ത് നടന്നത്