കേരള സർക്കാരിന്റെ ഹില്ലി അക്വ കുപ്പിവെള്ളം കൊല്ലം ജില്ലാ പഞ്ചായത്തുമായി ചേർന്നു കൊല്ലത്ത് വിതരണം ചെയ്യും. ഗവൺമെൻറ് സെക്രട്ടറിയേറ്റ് അങ്കണത്തിൽ വച്ച് ആദ്യ ലോഡ് ഫ്ലാഗ് ഓഫ് ചെയ്തു. ഒരു ലിറ്ററിന്റെ 11,000 കുപ്പി വെള്ളം ആണ് ആദ്യ ലോഡിൽ ഉണ്ടായിരുന്നത്.

വിതരണ ശൃംഖല വിപുലീകരണത്തിൻറെയും ന്യായവിലയ്ക്ക് ഉപഭോക്താക്കൾക്ക് കുപ്പി വെള്ളം ലഭ്യമാക്കുന്നതിൻറെയും ഭാഗമായാണ് കൊല്ലം ജില്ലാപഞ്ചായതുമായി കരാറിൽ ഏർപ്പെട്ടത്. കൊല്ലം ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകൾ വഴിയും 1 ലിറ്റർ വെള്ളം 10 രൂപയ്ക്ക് ഹില്ലി അക്വ വിതരണം നടത്താനാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് എംബ്ലം കൂടി പതിപ്പിച്ച ലേബൽ ഉള്ള കുപ്പിവെള്ളം ആകും ഇങ്ങനെ വിതരണം ചെയ്യുക.