അതി മലിനീകരണം ഒഴിവാക്കാൻ ഇനി മുതൽ ഹില്ലി അക്വാ ബയോ ഡിഗ്രേഡബിൾ കുപ്പികളിൽ
പ്ലാസ്റ്റിക് കുപ്പി വെള്ളം പ്രകൃതിയിൽ ഉണ്ടാക്കുന്ന അതിമലിനീകരണം ഒഴിവാക്കുന്നതിനായി ഹില്ലി അക്വാ കുപ്പിവെള്ളം നടപടി സ്വീകരിച്ചു.ഇന്ത്യയിൽ തന്നെ ആദ്യമായി ബയോ ഡിഗ്രേഡബിൾ കുപ്പികളിലെ വെള്ള വിതരണം ആരംഭിക്കുന്നത് ഹില്ലി അക്വാ കമ്പനിയാണ് . ആയത് വിപണിയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള ട്രയൽ പ്രൊഡക്ഷൻ ഹില്ലി അക്വയുടെ ഇരു പ്ലാന്റുകളിലും നടന്നു വരുന്നു . നമ്മുടെ പരിസ്ഥിതിക്ക് യാതൊരുവിധ ആഘാതവും ഏൽപ്പിക്കാത്ത രീതിയിലുള്ള കുപ്പിവെള്ളം സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകും.
ജനസാന്ദ്രത കൂടിയ കോർപ്പറേഷൻ / മുനിസിപ്പാലിറ്റി മേഖലയിൽ ഉൽപ്പന്നത്തിന്റെ വിതരണം പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് കൂടുതൽ സഹായകരമായിരിക്കും .
ദക്ഷിണേന്ത്യയിൽ നിന്ന് തന്നെ ആദ്യമായാണ് ഒരു കുപ്പിവെള്ള കമ്പനി GCC രാജ്യങ്ങളായ -UAE, SAUDI ARABIA, OMAN, BAHRAIN, QATAR മുതലായ രാജ്യങ്ങളിലേക്കാണ് കേറ്റുമതി ചെയ്യപ്പെടുന്നത് .ഇതു സംബന്ധിച്ചുള്ള ധാരണാപത്രം UAE ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഹണ ജനറൽ ട്രേഡിങ്ങ് LLC യുമായി ആണ് 3 വർഷത്തെ കരാറിൽ ഏർപ്പെട്ടിരിക്കുന്നത് .
വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി പ്ലാന്റുകളിൽ സോഡാ, ശീതള പാനീയങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്നതിനു ഗവൺമെന്റ് അംഗീകാരം ലഭിച്ചിട്ടുണ്ട് ആയത് 2025 ഒക്ടോബർ മാസത്തോടെ ഇവയുടെ വിതരണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു.