അറക്കുളം പഞ്ചായത്തിൽ കുടിവെളള പദ്ധതിയുടെ നിർമാണം ആരംഭിച്ചു
അറക്കുളം പഞ്ചായത്തിൽ കുടിവെളള പദ്ധതിയുടെ നിർമാണം ആരംഭിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകളും അറക്കുളം പഞ്ചായത്തും പൊതുജന പങ്കാളിത്തത്തിൽ നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയിലൂടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പുവഴി കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 96.11കോടി രൂപയുടെ പദ്ധതിയാണ് പഞ്ചായത്തിൽ നടപ്പാക്കുന്നത്. അറക്കുളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണ ശൃംഖല സ്ഥാപിച്ച് 5,462 ഗാർഹിക കുടിവെള്ള കണക്ഷൻ നൽകൽ, പുതിയ പമ്പ്സെറ്റ് അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കൽ, ജലശുദ്ധീകരണ ശാലയുടെ നിർമ്മാണം, ജല സംഭരണിയുടെ നിർമ്മാണം, പ്രധാന പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ എന്നിവയാണ് നടപ്പാക്കുന്നത്.