10.7 crore for lifting project In addition to water for agriculture, there is also a drinking water project

ആവോലിച്ചാല്‍ വില്ലാഞ്ചിറ
ലിഫ്റ്റിറിഗേഷന്‍ പദ്ധതിക്ക് 10.7 കോടി
കൃഷിക്ക് ജലത്തിനു പുറമേ കുടിവെള്ള പദ്ധതിയും

തിരുവനന്തപുരം: കോതമംഗലം ആവോലിച്ചാല്‍ വില്ലാഞ്ചിറ ലിഫ്റ്റിറിഗേഷന്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 10.7 കോടി രൂപയാണ് പദ്ധതിക്കായി വകുപ്പ് അനുവദിച്ചിരിക്കുന്നത്. കൃഷിക്ക് ആവശ്യമായ ജല ലഭ്യത ഉറപ്പു വരുത്തുന്നതിനൊപ്പം കോതമംഗലംം മണ്ഡലത്തിലാകെ കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി.