Through 'e-tap' for drinking water, 57,548 connections have been provided so far

വാട്ടർ കണക്ഷൻ ലഭിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ ലഭിക്കുന്നതിനുമായി 2022 ജനുവരിയിൽ നടപ്പാക്കിയ ഉപഭോക്തൃ സൗഹൃദ വെബ് അപ്ലിക്കേഷൻ ഇ-ടാപ്പ് (eTapp) വഴി 1,08,564 അപേക്ഷകൾ ലഭിച്ചതിൽ 57,548 കണക്ഷനുകൾ നൽകി. 20,187 അപേക്ഷകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 25,870 അപേക്ഷകൾ തള്ളി. ജല അതോറിറ്റി ഓഫീസുകളിൽ എത്താതെ കുടിവെള്ള കണക്ഷന് അപേക്ഷ നൽകാം എന്നതാണ് ഇ-ടാപ്പിന്റെ പ്രത്യേകത. അപേക്ഷ നൽകുന്നതു മുതൽ കുടിവെള്ള കണക്ഷൻ ലഭ്യമാകുന്നതുവരെയുള്ള സേവനങ്ങൾ മൊബൈലിലൂടെ ഉപഭോക്താവിന് ലഭിക്കും.

അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ നഗരപരിധിയിൽ 12 ദിവസത്തിനകവും ഗ്രാമീണ മേഖലയിൽ 25 ദിവസത്തിനുള്ളിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കും. ആപ്ലിക്കേഷൻ വഴി ഇതുവരെ ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ് 13,482. എറണാകുളത്ത് 12,659, അപേക്ഷകളും കോഴിക്കോട് 6,657 അപേക്ഷകളും ലഭിച്ചു.