പരിഹരിക്കപ്പെടുന്നത് കര്‍ഷകരുടെ ഏറെനാളത്തെ ആവശ്യം
കുറ്റ്യാടി കനാലിന്റെ നവീകരണത്തിനും അറ്റകുറ്റ പണികള്‍ക്കുമായി 10 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കി. 6.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 44 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അറ്റകുറ്റപ്പണിക്കായി കൂടുതല്‍ തുക അനുവദിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
50 വര്‍ഷത്തിലധികം പഴക്കമുള്ള കനാലിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഇതുമൂലം ജലസേചനം കാര്യക്ഷമായി നടക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ചില ഭാഗങ്ങളില്‍ കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തിനും വെള്ളം വേണ്ടത്ര എത്തിയിരുന്നില്ല. കനാല്‍ പുനര്‍നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. കര്‍ഷകര്‍ അടക്കമുള്ളവരുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്.