Kerala Budget 2025-26 at a glance

കേരള ബജറ്റ് 2025-26 ഒറ്റനോട്ടത്തിൽ

1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
എഫക്ടീവ് മൂലധന ചെലവ് 26,968 കോടി രൂപ
റവന്യൂ കമ്മി 27,125 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 1.9 ശതമാനം)
ധനക്കമ്മി 45,039 കോടി (ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.16 ശതമാനം)
റവന്യൂ വരുമാനത്തിൽ 19422 കോടി രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കുന്നു.
തനത് നികുതി വരുമാനത്തിൽ 9888 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1240 കോടി രൂപയുടെയും വർദ്ധനവ് ലക്ഷ്യമിടുന്നു.
സർവ്വീസ് പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയിൽ വിതരണം ചെയ്യും.
ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. അവ പി.എഫിൽ ലയിപ്പിക്കും
ഡി.എ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇൻ പീരിയഡ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഒഴിവാക്കി നൽകുന്നു.
സംസ്ഥാനത്തെ ദിവസവേതന കരാർ ജീവനക്കാരുടെ വേതനം 5 ശതമാനം വർദ്ധിപ്പിക്കും
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഭവന നിർമ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നൽകും. ഇതിനായി 50 കോടി രൂപ വകയിരുത്തി.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം 2025 ഏപ്രിൽ മാസം നൽകും.
പങ്കാളിത്ത പെൻഷന് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി 2025-26 ൽ നടപ്പിലാക്കും.
വയനാട് പുനരധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി
തിരുവന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 2025-26 ൽ തുടക്കമാകും.
ലൈഫ് മിഷന്റെ ഭാഗമായി ഗ്രാമീണ മേഖലയിൽ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവന സമുച്ചയങ്ങളും. 1160 കോടി രൂപ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബജറ്റ് വിഹിതം 15,980.49 കോടി രൂപ. 774.99 കോടി രൂപയുടെ വർദ്ധനവ്. പദ്ധതി വിഹിതം 28 ശതമാനമായി ഉയർത്തും.
ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 700 കോടി രൂപ
റോഡുകൾക്കും പാലങ്ങൾക്കുമായി 4219.41 കോടി രൂപ. ഇതിൽ പദ്ധതിയേതര വിഹിതം
വിഴിഞ്ഞം – കൊല്ലം – പുനലൂർ വികസന ത്രികോണത്തിന് 1000 കോടി രൂപ
വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്വാധീനമേഖലയുടെ സാമ്പത്തിക വികസനത്തിന് 500 കോടി രൂപ
ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥിരം ക്യാമ്പസിന് 212 കോടി.
കേരളത്തിൽ ജി.പി.യു ക്ലസ്റ്റർ സ്ഥാപിക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷന് 10 കോടി
കൊല്ലം ഐ.ടി പാർക്കിന്റെ ആദ്യ ഘട്ടം 2025-26 ൽ പൂർത്തിയാക്കും.
കൊട്ടാരക്കരയിൽ പുതിയ ഐ.ടി പാർക്ക്
ഏജന്റിക് ഹാക്കത്തോൺ സംഘാടനത്തിന് 1 കോടി രൂപ.
സംസ്ഥാന മാധ്യമ അവാർഡ് തുകകൾ ഇരട്ടിയാക്കി. മാധ്യമപ്രവർത്തനത്തിൽ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വദേശാഭിമാനി -കേസരി പുരസ്കാര തുക 1 ലക്ഷം രൂപയിൽ നിന്ന് 1.5 ലക്ഷം രൂപയായി ഉയർത്തി
കോവളം, മൂന്നാർ, കുമരകം, ഫോർട്ട് കൊച്ചി മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന് കെ-ഹോംസ് പദ്ധതി. പ്രാരംഭ ചെലവുകൾക്ക് 5 കോടി
കോ വർക്കിംഗ് സ്പേസുകൾ നിർമ്മിക്കാൻ വായ്പാ പദ്ധതിയ്ക്ക് പലിശ സബ്സിഡി നൽകാൻ 10 കോടി.
ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഹൈഡ്രജൻ വാലി പദ്ധതി
എഥനോൾ ഉൽപ്പാദന സാധ്യതകൾ പഠിക്കാൻ 10 കോടി രൂപ
കൊച്ചി സുസ്ഥിര നഗരഭൂമി പുനക്രമീകരണ പദ്ധതിയ്ക്ക് 10 കോടി
മുതിർന്ന പൗരന്മാർക്ക് പുതു സംരംഭങ്ങൾ തുടങ്ങാൻ ന്യൂ ഇന്നിംഗ്സ് പദ്ധതിയ്ക്ക്
5 കോടി.
കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ
വിളപരിപാലനത്തിന് 535.90 കോടി രൂപ
വിലക്കയറ്റം തടയാൻ വിപണി ഇടപെടലുകൾക്ക് 2063 കോടി
കേര പദ്ധതിയ്ക്ക് 100 കോടി രൂപ
നെൽകൃഷി വികസനത്തിന് 150 കോടി രൂപ
നാളീകേര വികസനത്തിന് 73 കോടി രൂപ
മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് 77.99 കോടി
മൃഗസംരക്ഷണ മേഖലയ്ക്ക് 317.9 കോടി രൂപ
ക്ഷീരവികസനത്തിന് 120.93 കോടി രൂപ
130 കോടിരൂപ ചെലവിൽ കണ്ണൂർ ധർമ്മടം മണ്ഡലത്തിൽ ഗ്ലോബൽ ഡയറി വില്ലേജ്
തീരദേശമേഖലയുടെ സമഗ്ര വികസനത്തിന് 100 കോടി രൂപയുടെ പ്രത്യേക പാക്കേജ്
കൊല്ലം നീണ്ടകരയിൽ വലനിർമ്മാണ ഫാക്ടറി സ്ഥാപിക്കാൻ 5 കോടി രൂപ
പുനർഗേഹം പദ്ധതിയ്ക്ക് 60 കോടി രൂപ
2.36 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി
മത്സ്യത്തൊഴിലാളികളുടെ വീട് നവീകരണത്തിന് 10 കോടി
വന്യജീവി ആക്രമണം കുറയ്ക്കാൻ വനസംരക്ഷണ പദ്ധതിയ്ക്ക് 75 കോടി
കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന് 2 കോടി
പെരിയാർ ആനമുടി നിലമ്പൂർ, വയനാട് ആന സങ്കേതങ്ങൾക്കായി 3.5 കോടി
ഗ്രാമവികസന മേഖലയ്ക്ക് 7099 കോടി രൂപയുടെ വകയിരുത്തൽ. നടപ്പുവർഷത്തേക്കാൾ 599 കോടി രൂപ അധികം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അടുത്ത വർഷം 10.50 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും.
പ്രധാൻമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 80 കോടി രൂപ
ബ്ലോക്ക് പഞ്ചായത്തുകളിൽ ഇൻഫർമേഷൻ സെന്റർ – 2 കോടി രൂപ
അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയ്ക്ക് ഗ്യാപ് ഫണ്ടായി 60 കോടി രൂപ. നടപ്പുവർഷത്തേക്കാൾ 10 കോടി അധികം. ഇനി ദരിദ്രമുക്തരാക്കേണ്ടത് 11,814 കുടുംബങ്ങളെ.
മെട്രോപൊളിറ്റൻ നഗരവികസനത്തിന് കൗൺസിൽ രൂപീകരിക്കും.
ഗ്രാമീണ ഉപജീവന മിഷൻ പദ്ധതികൾക്ക് സംസ്ഥാനവിഹിതം 56 കോടി രൂപ.
കുടുംബശ്രീ മിഷന് 270 കോടി രൂപ
വയനാട് പാക്കേജിന് 85 കോടി രൂപ.
ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, തീരദേശ സംരക്ഷണം എന്നീ പ്രവർത്തനങ്ങൾക്ക് 610 കോടി
അരൂർ മേഖലയിൽ വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടാൻ 10 കോടി രൂപ
കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണ പ്രവർത്തനങ്ങൾക്ക് 57 കോടി രൂപ
ഊർജ്ജ മേഖലയ്ക്ക് 1157 കോടി രൂപയുടെ വകയിരുത്തൽ
വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ പമ്പ്സ് & സ്റ്റോറേജ് പദ്ധതിയ്ക്ക് 100 കോടി രൂപ
പാരമ്പര്യേതര ഊർജ്ജമേഖലയ്ക്ക് 67.96 കോടി രൂപ
വിദൂര ആദിവാസി ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 5 കോടി രൂപ
പട്ടികവർഗ്ഗ / ഗോത്ര നഗറുകളിൽ സൗരോർജ്ജ പാനൽ സ്ഥാപിക്കാൻ 5 കോടി രൂപ
വ്യവസായ മേഖലയ്ക്ക് ആകെ 1831.36 കോടി രൂപയുടെ വകയിരുത്തൽ
ചെറുകിട വ്യവസായ മേഖലയ്ക്ക് 254.93 കോടി രൂപ നീക്കിവെച്ചു
വയനാട് ക്ലൈമറ്റ് സ്മാർട്ട് കോഫി – പ്രാരംഭ പ്രവർത്തനങ്ങൾക്ക് 3 കോടി രൂപ
വാണിജ്യമേഖലയുടെ വികസനത്തിന് 7 കോടി രൂപ
കരകൗശല വ്യവസായ മേഖലയ്ക്ക് 4.11 കോടി രൂപ
കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് ആകെ 56.89 കോടി രൂപ
ഹാന്റെക്സിന് പുതിയ പുനരുജ്ജീവന പദ്ധതി. 20 കോടി രൂപ നീക്കിവെച്ചു.
കൈത്തറി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് 3 കോടി രൂപ
കയർ മേഖലയ്ക്കാകെ 107.64 കോടി രൂപ
കശുവണ്ടി മേഖല പുനരുജ്ജീവന ഫണ്ടായി 30 കോടി രൂപ
കശുവണ്ടി ഉൽപ്പാദന വൈവിദ്ധ്യവൽക്കരണത്തിന് 5 കോടി രൂപ
ഇടത്തരം വൻകിട വ്യവസായങ്ങൾക്ക് 795.09
സൂക്ഷ്മ ചെറുകിട ഇടത്തരം സ്റ്റാർട്ടപ്പുകളുടെയും സ്വയംപര്യാപ്തയും ശാക്തീരണവും ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയ്ക്ക് 9 കോടി രൂപ
പീഡിത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പുതിയ പദ്ധതി- 4 കോടി രൂപ വകയിരുത്തി
കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിക്ക് 200 കോടി രൂപ
പൊതുമേഖലാ സ്ഥാപനങ്ങളുടെ സമഗ്ര സാമ്പത്തിക പുനഃസംഘടനാ പദ്ധതിയ്ക്ക് 275.10 കോടി രൂപ
കൊല്ലം ജില്ലയിൽ പുതിയ വ്യവസായ / ഫുഡ് പാർക്കിന് പ്രാരംഭ ചെലവുകൾക്ക് 5 കോടി.
ഐ.ടി മേഖലയ്ക്ക് ആകെ 517.64 കോടിയുടെ വകയിരുത്തൽ
കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ടിലേക്ക് 10 കോടി രൂപ അധികം വകയിരുത്തി.
ജി.എസ്.ടി രജിസ്ട്രേഷനും റിട്ടേൺ ഫയലിംഗും വർദ്ധിപ്പിക്കാൻ
സംസ്ഥാനതല ക്യാമ്പയിൻ
ഫിൻടെക് മേഖലാ വികസനത്തിന് 10 കോടി
ഐ.ടി പാർക്കുകൾക്കായി 54.60 കോടി രൂപ
ഗതാഗത മേഖലയ്ക്ക് ആകെ 2065.01 കോടി രൂപ
നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപ
2016 മുതൽ കെ.എസ്.ആർ.ടി.സിയ്ക്ക് നൽകിയത് 18,787.8 കോടി രൂപ.
ഹൈദരാബാദിൽ കേരള ഹൗസ് സ്ഥാപിക്കുന്നതിന് പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ
കൊല്ലത്ത് മറീന സ്ഥാപിക്കാൻ 5 കോടി രൂപ
കോഴിക്കോട് ജില്ലയിൽ പുതിയ ബയോളജിക്കൽ പാർക്കിന് 5 കോടി രൂപ
കൊല്ലം ശാസ്താംകോട്ടയിൽ ഇക്കോ ടൂറിസം പദ്ധതിയ്ക്ക് 1 കോടി രൂപ
പൊൻമുടിയിൽ റോപ്പ് വേ – സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ
ട്രക്കിംഗ് പ്രോത്സാഹിപ്പിക്കാൻ വന യാത്രാ പദ്ധതിയ്ക്ക് 3 കോടി രൂപ
സൂപ്പർ കമ്പ്യൂട്ടിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിന് 10 കോടി
500 തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൂടി നെറ്റ് സീറോ കാർബൺ പദ്ധതി.
LSS, USS സ്കോളർഷിപ്പ് പരീക്ഷകൾ ഇനിമുതൽ CM-KIDസ്കോളർഷിപ്പ് (Chief Ministers’s Knowledge, Inspiration and Diligence Scholarship)
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ആകെ 2391.13 കോടി രൂപ
സ്കൂൾ യൂണിഫോം പദ്ധതിയ്ക്ക് 150.34 കോടി രൂപ
ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ ആധുനിക കാത്ത് ലാബുകൾക്ക് 45 കോടി രൂപ
എൻ.എച്ച്.എം പദ്ധതിയുടെ സംസ്ഥാന വിഹിതമായി 100 കോടി രൂപ
പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് 100 കോടി
ഹജ്ജ് ഹൗസിന് 5 കോടി രൂപ
തൃശൂർ പൂരപ്പറമ്പ് അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി
നവകേരള സദസ്സിൽ ഉൾപ്പെട്ട അടിസ്ഥാന വികസന പദ്ധതികൾ 800 കോടി
പൊതുവിദ്യാലയങ്ങളിൽ നാപ്കിൻ ഇൻസിനറേറ്റർസ്ഥാപിക്കുന്നതിന് 2 കോടി.
സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥിനികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും മെൻസ്ട്രുവൽ കപ്പ് നൽകുന്നതിന് 3 കോടി
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോട് ചേർന്ന് പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും നിർമ്മിക്കാൻ 5 കോടി രൂപ
ആറന്മുള വള്ളംകളിയുടെ പ്രധാന പവലിയൻ നിർമ്മാണത്തിന് 2 കോടി രൂപ
പോലീസ് വകുപ്പിന്റെ ആധുനികവൽക്കരണത്തിന് 104 കോടി രൂപ.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയ്ക്ക് 1000 കോടി രൂപപത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം പട്ടയങ്ങൾ നൽകുക സർക്കാർ ലക്ഷ്യം

ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളടങ്ങിയ പ്രോപർട്ടി കാർഡ് 2026 ആദ്യം നിലവിൽ വരുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ
കെ രാജൻ പറഞ്ഞു. റവന്യൂ മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനുള്ളിൽ അഞ്ച് ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യുകയാണ് സർക്കാർ മന്ത്രി
പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 1.45 ലക്ഷം പട്ടയം കൂടി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 10 വർഷത്തെ സർക്കാർ ഭരണത്തിൻ്റെ സമ്മാനമായി അഞ്ച് ലക്ഷം പട്ടയങ്ങൾ നൽകാൻ സാധിക്കണമെന്ന് സർക്കാരിൻ്റെ നയപ്രഖ്യാപന സമ്മേളത്തത്തിൻ്റെ സമാപന യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിലേറിയ ശേഷം ഇതുവരെ 1,80,777 പട്ടയങ്ങൾ നൽകാനായി. കഴിഞ്ഞ സർക്കാർ കാലത്ത് 1.70 ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. 1.45 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള നിർദേശം എട്ട് ജില്ലകൾക്കായി നിലവിൽ നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം എന്ന ലക്ഷ്യത്തിലെത്താൻ പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. എൽ എ പട്ടയ വിതരണത്തിൻ്റെ എണ്ണം വർധിപ്പിക്കണം. നിലവിൽ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള തനത് ഭൂമി സർക്കാരിന് ഡീവെസ്റ്റ് ചെയ്യാൻ വകുപ്പില്ല.

തദ്ദേശ വകുപ്പിൻ്റെ ചട്ട ഭേദഗതിയിലൂടെ ഫെബ്രുവരിയിൽ ഈ വ്യവസ്ഥയ്ക്ക് മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തിരാജ് നിയമം 279-ാം വകുപ്പ് പ്രാകാരം ശ്മശാനം, മേച്ചിൽപ്പുറം, കളിസ്ഥലം തുടങ്ങിയ പൊതു ആവശ്യങ്ങൾക്ക് മാറ്റിവെച്ച ഭൂമി സർക്കാരിലേക്ക് ഡീവെസ്റ്റ് ചെയ്യാൻ ജില്ല കളക്ടറെ 279 (2) വകുപ്പ് പ്രകാരം ചുമതലപ്പെടുത്തിക്കൊണ്ടുള്ള ചട്ട ഭേദഗതി തദ്ദേശ വകുപ്പ് വരുത്തിയിട്ടുണ്ട്. ഇതു പ്രകാരം കൂടുതൽ പട്ടയങ്ങൾ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിൻ്റെ കണക്കനുസരിച്ച് 1920 നഗരങ്ങളിലായി 20,000 ത്തോളം നാല് – അഞ്ച് സെൻ്റിൻ്റെ അപേക്ഷകർ പഞ്ചായത്തിൽ നിന്നും പുരമേയാൻ സർക്കാർ നൽകുന്ന കാശുപോലും വാങ്ങാൻ സാധിക്കാത്തവരായുണ്ട്.

ചട്ട ഭേദഗതിയോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി. കടലിൽ നിന്ന് 30.17 മീറ്റർ വിട്ടു നിൽക്കുന്ന ഭൂമിയ്ക്ക് പട്ടയം നൽകുന്നതിൽ തടസ്സമില്ല. തിരുവനന്തപുരത്തും കൊല്ലത്തും കടപ്പുറത്തായി 1100 ഓളം പട്ടയങ്ങൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2026 ജനുവരിയാകുമ്പോഴേക്കും രൂപത്തിൽ എടിഎം കാർഡ് മാതൃകയിൽ പ്രോപ്പർട്ടി കാർഡ് എല്ലാവർക്കും വിതരണം ചെയ്യാനാകും. ഒരു വ്യക്തിയുടെ വസ്തുവിന് അകത്തുള്ള കെട്ടിടങ്ങൾ, ടാക്സ്, ഭൂമിയുടെ തരം, വിസ്തൃതി തുടങ്ങിയവ ഉൾപ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളും വിശദാംശങ്ങളും രേഖപ്പെടുത്തുന്ന കാർഡാണ് നിലവിൽ വരുക.

ഈ കാർഡിലേക്ക് ഉൾക്കൊള്ളിക്കാവുന്ന മറ്റു വിവരങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്ന ഘട്ടത്തിലാണ് വക്കുപ്പെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ നയത്തിന്റെ ഭാഗമായി 438 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടന്നു വരികയാണ്. സർവേയുടെ മൂന്നാം ഘട്ടം ഫെബ്രുവരി 14 ഓടെ ആരംഭിക്കും. എൻ്റെ ഭൂമി ഇൻ്റഗ്രേറ്റഡ് പോർട്ടൽ പരിധിയിൽ 1000 വില്ലേജുകളിൽ ഈ വർഷം അവസാനമാകുമ്പോഴേക്കും പ്രവർത്തനക്ഷമമാക്കുന്ന പ്രവൃത്തികളാണ് നടന്നു വരുന്നത്.

കേരളത്തിലെ ഡിജിറ്റൽ റീസർവേ രാജ്യത്തിന് മാതൃകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സർവേ ജീവനക്കാർക്കു വേണ്ടി കേന്ദ്രത്തിൻ്റെ ആവശ്യപ്രകാരം ദേശീയ ശില്പശാല നടത്തുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടന്നു വരുന്നതായും മന്ത്രി പറഞ്ഞു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വേഗത്തിലാക്കും. 25 സെൻ്റ് വരെ സൗജന്യമായി വിതരണം ചെയ്യുന്ന ഭൂമിയ്ക്ക് പ്രത്യേക സ്റ്റാൻഡേഡ് ഓപ്പറേഷൻ തയ്യാറാക്കി, ലൈഫ് പദ്ധതി പ്രകാരം വീടുവയ്ക്കുന്നവർക്ക് പ്രത്യേക അനുവാദം നൽകി, ഡാറ്റാ ബാങ്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ഭൂമി സംബന്ധമായ വിഷയങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് അവലോകനയോഗം ചേരുന്നതെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ റീസർവേയിലൂടെ അധിക ഭൂമി അംഗീകരിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ ടൈറ്റിലാകുന്നത് മുമ്പ് ടാക്സ് അടയ്ക്കാൻ അനുവാദം നൽകുന്ന ഉത്തരവ് വില്ലേജുകളിൽ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ അവലോകനമാണ് നടന്നത്. പട്ടയം, തരംമാറ്റം, മിച്ച ഭൂമി, ഡിജിറ്റൽ സർവേ തുടങ്ങി വിഷയങ്ങളിലെ പുരോഗതിയാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം വിലയിരുത്തിയത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് അടുത്ത ഒരു വർഷത്തിൽ പൂർത്തിയാക്കേണ്ട കാര്യങ്ങൾ ഓരോ മാസം തിരിച്ച് ചിട്ടപ്പെടുത്തൽ, അതിദരിദ്രർക്ക് ഭൂമി കണ്ടെത്തൽ, ഭൂമി വിതരണം തുടങ്ങിയ കാര്യങ്ങളും യോഗം അവലോകനം ചെയ്തു.

മൂന്ന് മേഖലകളായി തിരിച്ചാണ് അവലോകന യോഗം ചേരുന്നത്. മേഖല യോഗങ്ങൾക്ക് ശേഷം വില്ലേജ് ഓഫീസർമാരുടെ നേരിട്ടുള്ള യോഗം നടക്കും. അത്തരത്തിൽ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം.

കേരള ബജറ്റ് 2025-26 ഒറ്റനോട്ടത്തില്_

Budget Speech 2025_final