ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കൊരട്ടി കാടുകുറ്റി പഞ്ചായത്തുകൾക്കുള്ള കുടിവെള്ള പദ്ധതി പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു.
മൂന്ന് പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമത്തിനാണ് പദ്ധതി മൂലം പരിഹാരമാവുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിയുടെ കീഴിൽ 12.84 കോടി രൂപയുടെ സാങ്കേതിക അനുമതിയോടെ കൊരട്ടി പഞ്ചായത്ത് പൂർണമായും, കാടുകുറ്റി പഞ്ചായത്ത് ഭാഗികമായും മേലൂർ പഞ്ചായത്ത് പരോക്ഷമായി മുഴുവൻ കുടുംബങ്ങൾക്കും ആളോഹരി 100 ലിറ്റർ ശുദ്ധജലം പ്രതിദിനം എത്തിക്കാനാവുംവിധം രൂപകൽപന ചെയ്‌ത കുടിവെള്ള പദ്ധതിയുടെ പ്രവർത്തനോദ്ഘാടനമാണ് നടന്നത്. ചാലക്കുടിപുഴ സ്രോതസ്സായുള്ള പദ്ധതിയിൽ കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം എന്ന സ്ഥലത്ത് പുതുയതായി നിർമ്മിച്ച 6 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ ജലം ശുദ്ധീകരിച്ച് പാറക്കൂട്ടത്തിൽ പുതുയതായി നിർമ്മിച്ച 9 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത ജല സംഭരണിയിലും, നിലവിലെ 6.5 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത ജല സംഭരണിയിലും, സംഭരിച്ച് പുതുതായി സ്ഥാപിക്കുന്ന ശുദ്ധജല വിതരണ ശ്യംഖല വഴി ഇരുപഞ്ചായത്തുകളിലും വിതരണം ചെയ്യുന്നതിനുമാണ് വിഭാവനം ചെയ്‌തിട്ടുള്ളത്.