സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായ ജലജീവൻ മിഷൻ നടത്തിപ്പിനായി ആദ്യ ഘട്ടത്തിൽ അനുവദിച്ച പണത്തിന്റെ രണ്ടാം വിഹിതം ജല അതോറിറ്റിക്ക് കൈ മാറി. കേന്ദ്ര വിഹിതമായ 551 കോടി രൂപ ഉൾപ്പെടെ 1100 കോടി രൂപയാണ് ജല അതോറിറ്റിക്ക് കൈമാറിയത്.
കേരളത്തിലെ ഗ്രാമീണ വീടുകളിലെ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി 2024 ഓടു കൂടി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തികൾ ഊർജിതമായി മുന്നോട്ടു പോവുകയാണ്. എല്ലാ ജില്ലകളിലെയും അവലോകന യോഗം നടന്നു വരികയാണ്. ഇതിനോടകം 11 ജില്ലകളിൽ അവലോകന യോഗം പൂർത്തിയായി.
വരും ദിവസങ്ങളിൽ മൂന്നു ജില്ലകളിൽ കൂടി അവലോകനം നടത്താനുള്ള നടപടികൾ പൂർത്തിയായി വരികയാണ്. ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥരെ പ്രത്യേകം ചുമതലപ്പെടുത്തുകയും പുരോഗമനം ആഴ്ചാടിസ്ഥാനത്തിൽ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.