Salary revision order of water authority employees has been issued

ജല അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങി

ജല അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഉത്തരവിറങ്ങി. വാട്ടർ അതോറിറ്റി എംഡി എസ്. വെങ്കടേസപതി ഐഎഎസിന് ഉത്തരവിന്റെ പകർപ്പ് നൽകി. 2019 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധനവ് നടപ്പാക്കിയത് . വാട്ടർ അതോറിറ്റിയിലെ 8700 ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണത്തിന്റെ പ്രയോജനം ലഭിക്കും.
2021 ഏപ്രിൽ ഒന്നാം തീയതി മുതൽ ശമ്പള പരിഷ്‌കരണം നടപ്പിൽ വരുത്താനായിരുന്നു ആദ്യ നിർദേശം. എന്നാൽ മറ്റു സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണത്തിന് സ്വീകരിച്ച അതേ മാനദണ്ഡപ്രകാരം 2019 മുതൽ ജല അതോറിറ്റി ജീവനക്കാർക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടതിനാൽ ഇക്കാര്യം അംഗീകരിക്കുയായിരുന്നു.