നവീകരിച്ച മുപ്ലിയം ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
വരന്തരപ്പിള്ളി, മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് നിവാസികളുടെ ആശ്രയമായ മുപ്ലിയം ശുദ്ധജല പദ്ധതിയുടെ നവീകരിച്ച സ്ലോ സാന്റ് ഫിൽറ്ററിന്റെയും ടാങ്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു. പുതുതായി 36 ലക്ഷത്തോളം ഭവനങ്ങളിൽ ശുദ്ധജലം എത്തിക്കാൻ സാധിച്ചത് സർക്കാരിന്റെ ഭരണ നേട്ടമാണ് .
36 വർഷത്തിൽപരം പഴക്കമുള്ള ശുദ്ധജലപദ്ധതിയാണിത്. പ്രതിദിനം 8 ലക്ഷം ലിറ്റർ ശുദ്ധീകരണശേഷിയും ഒരു ലക്ഷം ലിറ്റർ ശേഷിയുളള ഗ്രൗണ്ട് ലെവൽ ടാങ്കും ഉൾപ്പെടുന്നതാണ് മുപ്ലിയം പദ്ധതി. 2019-20 സ്റ്റേറ്റ് പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയും 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപയുമാണ് നവീകരണത്തിനുവേണ്ടി വകയിരുത്തിയിരുന്നത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 2, 10 വാർഡുകളിലേക്കും മറ്റത്തൂർ പഞ്ചായത്തിലെ 2, 4, 5 വാർഡുകളിലേക്കും ശുദ്ധജലം വിതരണം നടത്തുന്ന പദ്ധതിയാണിത്.