നെടുമങ്ങാട് നഗരസഭയുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം
നെടുമങ്ങാട് നഗരസഭയുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള സമഗ്ര പദ്ധതി ആരംഭിച്ചു. നെടുമങ്ങാട് നഗര ശുദ്ധജല പദ്ധതി വിപുലീകരണവും പുനരുദ്ധാരണത്തിനും 9.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 1993 -ല്‍ സ്ഥാപിച്ച പദ്ധതി പ്രകാരം അരുവിക്കര ഡാമിലുള്ള കളത്തറയില്‍ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസിന്റെ പ്രതിദിന ഉത്പാ ദനശേഷി 13.5 ദശലക്ഷമായിരുന്നു. എന്നാല്‍ പൂര്‍ണ തോതില്‍ ഉത്പാദനം സാധ്യമയാിരുന്നില്ല. തുടര്‍ന്നാണ് നീവകരണത്തിന് തീരുമാനമായത്. അതിലൂടെ ഉത്പാദനം വര്‍ധിപ്പിച്ച് കുടിവെള്ള വിതരണം തടസമുള്ള സ്ഥലങ്ങളില്‍ മുടക്കമില്ലാതെ ജല വിതരണം നടത്താന്‍ സാധിക്കും.