കരമനയാറിന്റെ നേമം മണ്ഡലത്തിലൂടെ ഒഴുകുന്ന ഭാഗങ്ങളിൽ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടുന്നതിന് മൂന്നു കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. ആറിന്റെ ഇരുവശങ്ങളിലും ഉള്ളവരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് സഫലമാകുന്നത്.
മുടവൻമുഗൾ വടക്ക്, കാലടി ചെക്ക് ഡാം, മങ്ങാട്ട്കടവ്, തളിയിൽ ക്ഷേത്രം, അന്നൂർ ക്ഷേത്രം, മധുപാലാം പാലം, തമലം, കുഴികളം ദേവി ക്ഷേത്രം, ശാസ്ത്രി നഗർ ഭാഗങ്ങളിലാണ് അടിയന്തരമായി പ്രവർത്തികൾ ആരംഭിക്കുക. 2022-23 ബജറ്റിൽ ഇതിനുള്ള തുക ഉൾക്കൊള്ളിച്ചിരുന്നു. അരുവിക്കരയിലെ കുടിവെള്ള പ്ലാന്റിലേക്ക് അടക്കമുള്ള ജലം കരമനയാറ്റിൽ നിന്നാണ് എത്തുന്നത്.