Dams in Kerala are usually inspected before monsoon to ensure safety

 കേരളത്തിലെ ഡാമുകള്‍ മണ്‍സൂണിന് മുന്‍പ് പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുന്നത് പതിവ്

പറമ്പികുളം ഡാം കേരളത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം സന്ദര്‍ശിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാടിന് കത്തയക്കും. തമിഴ്നാട് ജലവിഭവ മന്ത്രി അടങ്ങുന്ന സംഘത്തോടൊപ്പം കേരളത്തിന്റെ ഉദ്യോഗസ്ഥരുടെ സംഘവും ചേരും. ഇവര്‍ ആവശ്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് തമിഴ്‌നാടിന് കത്തയയ്ക്കാനാണ് തീരുമാനം.

അണക്കെട്ടില്‍ നിന്ന് പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 15200 ക്യൂസെക്സ് ആയി കുറഞ്ഞിട്ടുണ്ട്. ഇത് അപകടരമല്ല. വൈദ്യുതി ഉത്പാദനത്തിനുള്ള ജലം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കെഎസ്ഇബിക്ക് ധനനഷ്ടം സംഭവിക്കും. മാസങ്ങള്‍ക്കു മുന്‍പ് പറമ്പിക്കുളവും തൂണക്കടവും ഒരുമിച്ചു തുറന്നു സെക്കന്‍ഡില്‍ 32000 ക്യുസെക്സ് വരെ ജലം പുറത്തു വിട്ടിരുന്നു. അപ്പോഴും അപകടകരമായ രീതിയില്‍ വെള്ളം ഉയര്‍ന്നിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വെള്ളപ്പൊക്ക ഭീഷണിയില്ല.

കേരളത്തിലെ അണക്കെട്ടുകള്‍ മണ്‍സൂണിനു മുന്‍പു തന്നെ സാങ്കേതിക വിദഗ്ധരുടെ സംഘം കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ഡാമുകളുടെ ഷട്ടറുകളുടെ അവസ്ഥയില്‍ ആശങ്കയുടെ ആവശ്യമില്ല.