പറമ്പികുളം ആളിയാർ പദ്ധതി കരാർ പുനരവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്തു. നിലവിൽ കരാറിൽ പറയുന്ന ജലം ലഭ്യമല്ലെന്ന് പിഎപിയിൽ സംയുക്ത ഗേജിങിലൂടെ കണ്ടെത്തിയ സാഹചര്യത്തിൽ നിലവിൽ തമിഴ്‌നാടിനു നൽകുന്ന അധിക ജലത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗം തീരുമാനിച്ചു. ഇതിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട അധിക ജലം നേടിയെടുക്കുന്നതിനെക്കുറിച്ചും വിശദമായി ചർച്ച ചെയ്തു. പറമ്പികുളം ആളിയാർ പദ്ധതി കരാറിൽ (പിഎപി) തമിഴ്‌നാട് നടത്തിയ കരാർ ലംഘനങ്ങളും അനധികൃത നിർമാണങ്ങളും യോഗത്തിൽ ചർച്ചയായി.
ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ വസ്തുക്കളും രേഖകളും ആധാരമാക്കി ഈ വിഷയത്തിൽ വിശദമായ പഠനം നടത്താനും യോഗത്തിൽ തീരുമാനമായി. തമിഴ്‌നാടുമായി നടത്തുന്ന കരാർ പുനരവലോക ചർച്ചകൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
1958 ലെ മുൻകാല പ്രാബല്യത്തോടെ 1970 ൽ കേരളവും തമിഴ്‌നാടും ഒപ്പുവച്ച പറമ്പികുളം ആളിയാർ പദ്ധതി കരാർ ഇരുകക്ഷികളുടെയും സമ്മതത്തോടു കൂടി ഓരോ 30 വർഷം കൂടുമ്പോഴും പുനരവലോകനം ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. അതനുസരിച്ച് 1988 ലും 2018 ലും കാരാർ പുനരവലോകനം ചെയ്യേണ്ടതായിരുന്നു.
ഈ സാഹചര്യത്തിൽ കരാറിലെ വ്യസ്ഥകൾ സംബന്ധിച്ചു കേരളം സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ധാരണയിലെത്തുന്നതിന് മുന്നോടിയായാണ് യോഗം ചേർന്നത്.