സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ ചാർജ് ചെയ്യുകയും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പ് ലൈനുമായി കണക്ട് ചെയ്യുകയും ചെയ്യുന്ന ജോലികൾ താൽക്കാലികമായി മാറ്റിവച്ചു. തിരുവനന്തപുരത്ത് ജല വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വാട്ടർ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രവൃത്തി മാറ്റിവച്ചത്. ഭാവിയിൽ കുടിവെള്ളം മുടക്കിയുള്ള ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിന് പ്രോട്ടോക്കോൾ രൂപീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് ശേഷം ആകും ഇനി പ്രവൃത്തികൾ നടക്കുക.
വ്യാഴാഴ്ച (12/09/24) പകൽ 10.00 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി എസ് എം നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ഇറക്കം റോഡ്, മേട്ടുക്കട, വലിയശാല, തൈക്കാട്, എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും എന്ന് വാട്ടർ അതോറിറ്റി അറിയിച്ചിരുന്നു. ഇതാണ് താൽക്കാലികമായി ഒഴിവാക്കിയിരിക്കുന്നത്.