Six new tube well construction units for ground water department

ഭൂജല വകുപ്പിന് പുതിയതായി ആറ് കുഴൽ കിണർ നിർമ്മാണ യൂണിറ്റുകൾ

ഭൂജല വകുപ്പിന്റെ അത്യാധുനിക രീതിയിലുള്ള പുതിയ ആറ് കുഴൽ കിണർ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. കാർഷിക ആവിശ്യത്തിനും അതോടൊപ്പം കുടിവെള്ള ക്ഷാമം നേരിടുന്ന ഒട്ടേറെ പ്രദേശങ്ങളിൽ ജലസ്രോതസുകൾ കൂടി പ്രയോജനപ്പെടുത്തി വേഗത്തിൽ കുഴൽ കിണറുകൾ നിർമ്മിക്കാനും പുതിയ യൂണിറ്റുകൾ ഉപയോഗിച്ച് സാധിക്കുമെന്നതാണ് പ്രത്യേകത. 13 വർഷങ്ങൾക്ക് ശേഷമാണ് വകുപ്പിന് പുതിയ റിഗ്ഗുകൾ ലഭിക്കുന്നത്.
കുഴൽ കിണർ നിർമ്മാണത്തിനായി വകുപ്പിനെ സമീപിക്കുന്ന ചെറുകിട കർഷകർക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 12 ട്രക്കുകളിലായി ഘടിപ്പിച്ച ആറ് കുഴൽ കിണർ നിർമ്മാണ യൂണിറ്റുകളാണ് ഉള്ളത്. സംസ്ഥാന സർക്കാരിന്റെ ബ്ജറ്റ് വിഹിതത്തിൽ നിന്നും 6.74 കോടി രൂപ ചെലവിലാണ് ഏറ്റവും ആധുനിക രീതിയിലുള്ളതും കുറഞ്ഞ സമയത്തിൽ കുഴൽ കിണർ നിർമ്മാണം പൂർത്തീകരിക്കുവാൻ സാധിക്കുന്നതുമായ റിഗ്ഗുകൾ വാങ്ങിയത്.