6.60 crore has been allocated for monsoon preparations

മഴക്കാലം നേരിടുന്നതിനുള്ള അടിയന്തര പ്രവർത്തികൾക്കായി ജലവിഭവ വകുപ്പിലെ മുഴുവൻ മൈനർ- മേജർ വിഭാഗങ്ങൾക്ക് 6.60 കോടി രൂപ അനുവദിച്ചു.ജലവിഭവ വകുപ്പിലെ 24 എക്സിക്യൂട്ടീവ് എഞ്ചിനിയർമാർക്ക് 20 ലക്ഷം രൂപ വീതം 4.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമേ കടലാക്രമണവും തീരശോഷണവും നേരിടാൻ ഒമ്പത് തീരദേശ ജില്ലകൾക്ക് 20 ലക്ഷം രൂപ വീതവും അനുവദിച്ചിട്ടുണ്ട്. കടലാക്രമണ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുക വിനിയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.

മൺസൂണുമായി ബന്ധപ്പെട്ട അടിയന്തര പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും മൺസൂണിനു മുന്നോടിയായുള്ള അടിയന്തര പ്രവർത്തനങ്ങൾക്കായാണ് പണം വിനിയോഗിക്കുക.