മീനച്ചിൽ മലങ്കര കുടിവെള്ള പദ്ധതിക്ക് തുടക്കമാകുന്നു
പാലാ- പൂഞ്ഞാർ മണ്ഡലങ്ങളിൽ പെടുന്ന 13 പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന 1243 കോടി രൂപയുടെ മീനച്ചിൽ മലങ്കര കുടിവെള്ള പദ്ധതിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി നീലൂരിൽ സ്ഥാപിക്കുന്ന 45 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നിർമാണോദ്ഘാടനം നീലൂരിൽ നിർവഹിച്ചു.
കേരള വാട്ടർ അതോറിറ്റി ഏറ്റെടുത്തു നടപ്പാക്കുന്ന വലിയ പദ്ധതികളിലൊന്നാണ് മലങ്കര മീനച്ചിൽ കുടിവെള്ള പദ്ധതി. മലങ്കര ജലാശയത്തിൽ നിന്നും വെള്ളം സംഭരിച്ച് നീലൂരിൽ സ്ഥാപിക്കുന്ന പ്ലാന്റിൽ ശുദ്ധീകരിച്ച കുടിവെള്ളം പൈപ്പ് വഴി എത്തിച്ചാണ് വിതരണം നടത്തുന്നത്. ഇതിനായി ഒരു മീറ്റർ വ്യാസമുള്ള ഡിഐ പൈപ്പുകൾ എത്തിച്ചു കഴിഞ്ഞു. എത്രയും വേഗത്തിൽ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.