1090 crores was sanctioned in the second phase

ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ആദ്യഗഡുവിൽ സംസ്ഥാന സർക്കാരിന്റെ വിഹിതമായ 538.76 കോടി രൂപ അനുവദിച്ചു. രണ്ടാം ഘട്ടത്തിലെ കേന്ദ്ര ഗഡുവിന്റെ ആദ്യ ഘട്ട വിഹിതമായ 551.63 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരളം വിഹിതം അനുവദിച്ചത്. ഇതോടെ രണ്ടാം ഘട്ടത്തിൽ 1090 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. 50 ശതമാനം തുക കേന്ദ്ര സർക്കാരും ശേഷിക്കുന്ന തുക സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉപഭോക്തൃ വിഹിതവും ചേർന്നാണ് നൽകുക. 2024 ഓടു കൂടി പദ്ധതി പൂർത്തീകരിക്കാനുള്ള തീവ്ര യത്‌നത്തിലാണ് സർക്കാർ. 70 ലക്ഷത്തോളം ഗ്രാമീണ ഭവനങ്ങളിലാണ് ജലജീവൻ മിഷൻ വഴി കണക്ഷൻ നൽകേണ്ടത്. ഇതിനോടകം 33 ലക്ഷത്തോളം കണക്ഷനുകൾ നൽകിക്കഴിഞ്ഞു.