Upgradation of Vadakancherry River

വടക്കാഞ്ചേരി പുഴയുടെ നവീകരണം

വടക്കാഞ്ചേരി പുഴയുടെ സമഗ്ര വികസന പ്രവർത്തനം ആരംഭിച്ചു. സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ട ജലാശയങ്ങളെ വീണ്ടെടുക്കുകയാണ് ലക്‌ഷ്യം. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിനും ജല ലഭ്യത ഉറപ്പാക്കുന്നതിനുമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ധാരാളം മഴ ലഭിക്കുന്ന ജലാശയങ്ങളുള്ള നാടാണ് നമ്മുടേതെങ്കിലും വേനൽക്കാലത്ത് ജലക്ഷാമവും ശുദ്ധജലക്കുറവും നേരിടാറുണ്ട്. ജലാശയങ്ങളുടെ സമഗ്രമായ പുനർ നവീകരണം സാധ്യമാക്കി ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ടുവരികയാണ്. എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്.

10 കോടി രൂപ ചെലവഴിച്ച് ആണ് വടക്കാഞ്ചേരി പുഴയുടെ നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം ആരംഭിക്കുന്നത്.