സംസ്ഥാനത്ത് വാട്ടർ ചാർജ് ലിറ്ററിന് ഒരു പൈസ നിരക്കിൽ കൂട്ടാനുള്ള സർക്കാർ ഉത്തരവിനെത്തുടർന്ന് കേരള വാട്ടർ അതോറിറ്റിയുടെ പുതിയ വാട്ടർ താരിഫ് നിലവിൽ വന്നു.
2023 ഫെബ്രുവരി 3 മുതലാണ് ഇതിനു പ്രാബല്യം. പ്രതിമാസ ഉപഭോഗം 15000 ലിറ്ററിൽ താഴെയുള്ള ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യകുടിവെള്ളം തുടരും.
പുതിയ പ്രതിമാസ നിരക്കുകൾ-ഗാർഹിക വിഭാഗം
5000 ലിറ്റർ വരെ- ഓരോ ആയിരം ലിറ്ററിനും 14.41 രൂപ. മിനിമം ചാർജ് 72.05 രൂപ
5000- 10000 ലിറ്റർ – 72.05 രൂപയ്ക്കു പുറമെ അയ്യായിരം ലിറ്ററിനു മുകളിലുള്ള ഓരോ ആയിരം ലിറ്ററിനും 14.41 രൂപ
10000-15000 ലിറ്റർ– 144.10 രൂപയ്ക്കു പുറമെ 10000 ലിറ്ററിൽ കൂടുതൽ ഉള്ള ഓരോ ആയിരം ലിറ്ററിനും 15.51 രൂപ
15000-20000 ലിറ്റർ —ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 16.62 രൂപ
20000-25000 ലിറ്റർ—ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 17.72 രൂപ
25000-30000 ലിറ്റർ – ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 19.92 രൂപ
30000-40000 ലിറ്റർ- ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 23.23 രൂപ
40000-50000 ലിറ്റർ- ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 25.44 രൂപ
5000ലിറ്ററിനു മുകളിൽ-1272 രൂപയ്ക്കു പുറമെ ഓരോ അധിക ആയിരം ലിറ്ററിനും 54.10 രൂപ
ഗാർഹികേതരം(ഫിക്സഡ് ചാർജ് 55.13രൂപ)
15000 ലിറ്റർ വരെ — ഉപയോഗിക്കുന്ന ഓരോ ആയിരം ലിറ്ററിനും 26.54 രൂപ( മിനിമം ചാർജ് 265.40 രൂപ പതിനായിരം ലിറ്റർ വരെ)
15000 – 30000 ലിറ്റർ–398.10 രൂപയ്ക്കു പുറമേ 15000 ലിറ്ററിനു മുകളിലുള്ള ഓരോ ആയിരം ലിറ്ററിനും 33.15 രൂപ
30000-50000 ലിറ്റർ- 895.35 രൂപയും 30000 ലിറ്ററിനു മുകളിലുള്ള ഓരോ ആയിരം ലിറ്ററിനും 40.87 രൂപയും
50000 നു മുകളിൽ–1712 രൂപയും 50000ന് മുകളിൽ വരുന്ന ഓരോ ആയിരം ലിറ്ററിനും 44.10 രൂപയും