വൈപ്പാർ പദ്ധതി അജണ്ടയിൽ ഉൾപ്പെടുത്തിയില്ല, ചർച്ചയായില്ല
ദേശീയ ജല വികസന ഏജൻസി (എൻഡബ്ല്യുഡിഎ)യുടെ ഇന്നത്തെ വാർഷിക പൊതുയോഗത്തിൽ പമ്പ അച്ചൻകോവിൽ വൈപ്പാർ നദീ സംയോജന പദ്ധതി അജണ്ടയിൽ ഉൾപ്പെടുത്തിയില്ല. എജിഎമ്മിന്റെ കരട് അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനം വിയോജിപ്പ് അറിയിച്ചു കത്തയച്ചിരുന്നു.
പമ്പയും അച്ചൻകോവിലും അന്തർ സംസ്ഥാന നദികളെല്ലെന്നും കേരളത്തിനുള്ളിൽ മാത്രം ഒഴുകുന്ന നദികളാണെന്നും അതുകൊണ്ടുതന്നെ കേരളത്തിന്റെ അനുമതിയില്ലാതെ ഈ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തരുതെന്നുമായിരുന്നു കേരളം ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഇന്നത്തെ മുഖ്യ അജണ്ടയിൽ നിന്ന് ഈ വിഷയം ഒഴിവാക്കിയത്. യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനിൽ പങ്കെടുത്തു.