387.91 crore has been approved for the Comprehensive Kuttanad Drinking Water Project

കുട്ടനാട് കിഫ്ബി സഹായത്തോടെ ആവിഷ്‌കരിച്ച കുടിവെള്ള പദ്ധതി പോരായ്മകൾ പരിഹരിച്ചു പുതിയ എസ്റ്റിമേറ്റ് തയാറാക്കി. 387.91 കോടി രൂപയുടെ പുനർ നിർണയിച്ച എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചതിനെ തുടർന്നാണ് ഭരണാനുമതി ലഭ്യമാക്കിയത്.
കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന 289.54 കോടി രൂപയുടെ സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി 2019-ൽ ആണ് ആരംഭിച്ചത്. ശുദ്ധീകരണ ശാലയുടേത് ഉൾപ്പെടെ പ്രവൃത്തിക്കായി ഏറ്റെടുത്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട തരം മാറ്റൽ പോലെയുള്ള സാങ്കേതികത്വങ്ങളാണ് പദ്ധതി നടത്തിപ്പിനു കാലതാമസം സൃഷ്ടിച്ചത്.

നിലവിൽ അനുവദിച്ച തുക അപര്യാപ്തമായതിനാലാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കിയത്. 289.54 കോടിയിൽനിന്ന് അധികരിച്ച തുകയായ 98.371 കോടി രൂപയുൾപ്പെടെ 387.91 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിരിക്കുന്നത്.