ഹർഘർ ജൽ പ്രഖ്യാപിക്കുന്ന കോഴിക്കോട് ജില്ലയിലെ ആദ്യ പഞ്ചായത്ത് എന്ന ബഹുമതിക്ക് തുറയൂർ പഞ്ചായത്ത് അർഹത നേടി. തുറയൂർ ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പ്രകാരമാണ് പദ്ധതി ആരംഭിച്ചത് . കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 15.12 കോടി രൂപ വകയിരുത്തി 7.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമ്മാണവും പെരുവണ്ണാമൂഴിയിൽ നിന്നുള്ള ശുദ്ധജലം ടാങ്കിൽ എത്തിക്കുന്ന പ്രവൃത്തിയും പൂർത്തീകരിച്ചു.
തുടർന്ന് വീടുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് വിതരണ പൈപ്പും ടാപ്പുകളും സ്ഥാപിക്കുന്നതിന് ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി 16.5 കോടി രൂപ ചെലവഴിച്ച് തുറയൂർ പഞ്ചായത്തിലെ മുഴുവൻ വീടുകൾ അംഗൻവാടികൾ, സ്‌കൂളുകൾ തുടങ്ങിയ ഇടങ്ങളിൽ 3754 കണക്ഷൻ നൽകി.