Water kiosks by Hilli Aqua, a government-owned company, with drinking water for Rs

2 രൂപക്ക് കുടിവെള്ളവുമായി സർക്കാർ സംരംഭമായ ഹില്ലി അക്വായുടെ വാട്ടർ കിയോസ്കുകൾ

തിരുവനന്തപുരം : സംസ്ഥാനം കനത്ത ചൂടിലൂടെ കടന്ന് പോകുന്ന ഈ സമയത്ത്‌ സാധാരണക്കാർക്ക് ഒരു നേരത്തെ ദാഹമകറ്റാൻ സഹായകമാകുന്ന വാട്ടർ കിയോസ്കുകൾ സംസ്ഥാനതലത്തിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ആദ്യ വാട്ടർ കിയോസ്‌കിന്റെ ഉൽഘാടനം വട്ടിയൂർക്കാവ് എം എൽ എ വി. കെ പ്രശാന്തിന്റെ ഓഫീസിന് മുൻവശം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു . വട്ടിയൂർക്കാവ് എം എൽ എ വി.കെ. പ്രശാന്ത് സന്നിഹിതനായിരുന്നു . കേരളത്തിലെമ്പാടും സാധാരണക്കാർക്ക് ആശ്രയമാകുന്ന കിയോസ്കുകൾ സ്ഥാപിക്കുമെന്നും ഇരുപത് രൂപക്ക് ജനകീയ ഹോട്ടലിലൂടെ ഊണ് കൊടുക്കുന്ന സർക്കാർ പദ്ധതി പോലെ രണ്ട് രൂപക്ക് ദാഹമകറ്റാൻ വെള്ളം നൽകുന്ന കിയോസ്കുകളും കേരളത്തിലെമ്പാടും വളരെ വേഗത്തിൽ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ സ്ഥാപനമായ കെ ഐ ഐ ഡി സി യുടെ അരുവിക്കര ഡാമിൽ നിന്നുള്ള ഫിൽറ്റർ വാട്ടർ ആയ ഹില്ലി അക്വാ വെള്ളം ആണ് വാട്ടർ കിയോസ്‌കിലൂടെ ലഭ്യമാക്കുന്നത് . തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഫ്ബ നെറ്റ് വർക്‌സ് എന്ന സ്റ്റാർട്ടപ്പ് ആണ് കിയോസ്കുകൾ തയ്യാറാക്കിയിരിക്കുന്നത് . കെഐഐ ഡിസി , സിഇഒ എസ് തിലകൻ കോഫ്ബ സിഇഒ സുബീഷ് കോഫ്ബ ഡയറക്ടർ അമൽ ദേവരാജ്,യുവജന ക്ഷേമ ബോർഡ് മെംമ്പർ റോണി മാത്യു, സഹായദാസ് നാടാർ എന്നിവർ സന്നിഹിതരായിരുന്നു