ശ്രീ.കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ ഉന്നയിച്ച ‘കുറ്റ്യാടി പുഴയോരം ഇടിഞ്ഞുവീണ് ഭീഷണി നേരിടുന്നത് സംബന്ധിച്ച് സബ്മിഷനുളള മറുപടി
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കുറ്റ്യാടി വേളം, മണിയൂർ, തിരുവള്ളൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ ഉദ്ദേശം 33.33 കി.മീ. നീളത്തിൽ കടന്നുപോകുന്ന കുറ്റ്യാടി പുഴയുടെ വിവിധ ഭാഗങ്ങളിൽ കാലാകാലങ്ങളായുള്ള പലയിടങ്ങളിലും കരയിടിച്ചിൽ സംഭവിച്ചിട്ടുണ്ട്. പുഴയുടെ ശക്തമായ ഒഴുക്ക് കാരണം
കുറ്റ്യാടി പുഴയോരം കെട്ടി സംരക്ഷിക്കുന്നതിനായി 2018-19, 2019-20 momicorol വർഷങ്ങളിലായി 7 പ്രവൃത്തികളാണ് അംഗീകാരം നൽകി പൂർത്തീകരിച്ചിട്ടുള്ളത്. ടി പ്രവൃത്തികളുടെ പട്ടിക അനുബന്ധം ആയി ചേർക്കുന്നു.
കൂടാതെ കുറ്റ്യാടി പുഴയോരം സംരക്ഷിക്കുന്നതിനായി 2021-22 സാമ്പത്തിക വർഷത്തിൽ 40.50 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകിയ വേളം പഞ്ചായത്തിലെ ചോയിമഠം കക്കടവത്ത് എന്ന പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കുറ്റ്യാടി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന കുറ്റ്യാടി തിരുവള്ളൂർ, വേളം, മണിയൂർ, എന്നീ ഗ്രാമപഞ്ചായത്തുകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ പുഴ തീരം കെട്ടി സംരക്ഷിക്കുന്നതിന് 22.96 കോടി രൂപയുടെ 33 പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ടി പ്രവൃത്തികളുടെ പട്ടിക അനുബന്ധം 2 ആയി ചേർക്കുന്നു. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് മുൻഗണനാ ക്രമത്തിൽ പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കാവുന്നതാണ്.