Water Resources Department land to be handed over for Kothakurishi 110 KV sub-station

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള ജലവിഭവ വകുപ്പിന്റെ 33 സെന്റ് ഭൂമ കോതക്കുറിശി 110 കെവി സബ് സ്റ്റേഷനു വേണ്ടി കൈമാറി ഉത്തരവിട്ടു. സബ് സ്റ്റേഷൻ നിർമാണത്തിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്ത് ഭൂമി കൈമാറുന്നതിന് അനുകൂലമായ റിപ്പോർട്ടാണ് ലഭിച്ചത്. ഈ ഭാഗത്തു കൂടിയുള്ള കനാലുകളുടെ ജോലിയും പൂർത്തിയായിരുന്നു. ജലവിഭവ വകുപ്പിന്റെ നിലവിലുള്ള കനാലുകളെയും പദ്ധതികളെയും ഇതു ബാധിക്കില്ല. ഭാവി വികസന പ്രവർത്തനങ്ങൾക്കും ഈ ഭൂമി ആവശ്യം വരില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബിക്ക് സ്ഥലം വിട്ടു നൽകാൻ തീരുമാനിക്കുകയായിരുന്നു.