സർക്കാർ അഞ്ചു വർഷം പൂർത്തീകരിക്കുമ്പോൾ 71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കും. ജലജീവൻ മിഷൻ വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഭിന്നശേഷി വിഭാഗത്തിലുള്ള കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തെ കുടിവെള്ള നിരക്ക് വർദ്ധനയിൽ നിന്നും ഒഴിവാക്കും.
ഗുരുവായൂർ സ്വീവറേജ് പദ്ധതിക്ക് എ ഇ യെ നിയമിക്കും
ഗുരുവായൂർ സ്വീവറേജ് പദ്ധതിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് അസി. എഞ്ചിനീയറെ പ്രത്യേകമായി നിയമിക്കും. തീർത്ഥാടന നഗരി എന്ന പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി കൃത്യതയോടെ പ്രവൃത്തിക്കണം . ഗുരുവായൂർ സ്വീവറേജ് പദ്ധതിയുടെ ഭാഗമായ റോബോട്ടിക് ശുചീകരണ യന്ത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.