The goal is to bring clean water to every home

റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ 6.76 കോടി രൂപ ചെലവിൽ നിർമിക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനം ആരംഭിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജൂൺ മാസത്തോടെ ശുദ്ധജലം ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്ക് പ്രാരംഭം കുറിക്കും. ഏവർക്കും ശുദ്ധജലം എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. നാൽപ്പതിനായിരം കോടി രൂപ സംസ്ഥാനത്തൊട്ടാകെ കുടിവെള്ള പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിൽ 6.76 കോടി രൂപ ചെലവിൽ നിർമിക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതി ഒരു വർഷം കൊണ്ടു പൂർത്തീകരിക്കും. റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ 2316 കുടുംബങ്ങൾക്ക് പ്രവർത്തനക്ഷമമായ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുന്നതിനായി ജലജീവൻ മിഷൻ വഴി 24.86 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തോടെ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകും.

റാന്നിയിലെ 12 ഗ്രാമ പഞ്ചായത്തുകൾക്ക് കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാൻ 530 കോടി രൂപ ഇതുവരെ വകുപ്പ് അനുവദിച്ചിട്ടുണ്ട്.