400 cusecs of water will be released from Parambikulam – Aliyar project

ചിറ്റൂർ ജനതക്ക് കുടിവെള്ളത്തിനും കൃഷിക്കുമായി 400 ക്യുസെക്സ് വെള്ളം പറമ്പിക്കുളം – അളിയാർ പ്രൊജക്റ്റിൽ നിന്നും തുറന്ന് വിടാൻ ഉത്തരവിറങ്ങി. പറമ്പിക്കുളം തൂണക്കടവിലെ തമിഴ്നാട് ഉദ്യോഗസ്ഥരുമായി വെള്ളം തുറന്നു വിടുന്ന വിഷയത്തിൽ നടത്തിയ ചർച്ചയുടെ ഫലമായിട്ടാണ് 400 ക്യുസെക്സ്‌ വെള്ളം തുറന്നുവിടാൻ തമിഴ്നാട് സർക്കാർ ഉത്തരവ് ഇറക്കിയത്.
സാങ്കേതിക തടസ്സം മൂലം 200ക്യുസെക്സ്‌ വെള്ളം മാത്രമേ വിട്ടു നൽകാൻ കഴിയു എന്ന് ആളിയാർ ഡാം അധികൃതർ അറിയിച്ചുവെങ്കിലും സർക്കാർ ഉത്തരവിൻ പ്രകാരം 400 ക്യുസെക്സ്‌ വെള്ളം ആണ് നൽകാൻ തിരുമാനമായതെങ്കിൽ അത്രയും ജലം ലഭിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് ആളിയാറിൽ നിന്നും നാനൂറ് ക്യുസെക്സ്‌ വെള്ളം തുറന്നു വിട്ടത്.