1 crore has been sanctioned for the restoration of Shastamkota Kayal

കുന്നത്തൂർ മണ്ഡലത്തിലെ ശാസ്താംകോട്ട കായലിന്റെ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ അനുവദിച്ചു. പ്രത്യേക അനുമതി നൽകിയാണ് ഇതിനായി പണം അനുവദിച്ചിരിക്കുന്നത്.
ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ സ്വാഭാവിക നീരുറവയെ ബാധിക്കുംവിധം ചെളി അടിഞ്ഞുകൂടിയതായും ആഴം കുറഞ്ഞതായും ഹൈഡ്രോളജി വിഭാഗം കണ്ടെത്തിയിരുന്നു. ബാത്തിമെട്രിക് സർവേയിലാണ് തടാകത്തിന്റെ മിക്ക ഭാഗങ്ങളിലും വലിയതോതിൽ ചെളി അടിഞ്ഞതായി കണ്ടെത്തിയത്.

ഇതുമൂലം ശരാശരി ആഴം 15 മീറ്ററായി കുറഞ്ഞു. നീരുറവകൾ നശിച്ചതാണ് വേനൽക്കാലത്ത് ജലനിരപ്പ് വലിയതോതിൽ താഴുന്നതിന് കാരണം. നേരത്തെ നീരുറവകൾ വഴി തടാകത്തിലേക്ക് വൻതോതിൽ വെള്ളം ഒഴുകിയെത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അടിയന്തരമായി തടാകം വൃത്തിയാക്കുന്നതിന് ഫണ്ട് അനുവദിച്ചത്.