ഇടുക്കി ജില്ലയിലെ ആദ്യ പൊതുവൈദ്യുത വാഹന ചാർജിങ് സ്റ്റേഷൻ ഇടുക്കി ഡിടിപിസി പാർക്കിൽ പ്രവർത്തനം ആരംഭിച്ചു. അനെർട്ട് വഴി സ്ഥാപിച്ച പൊതു വൈദ്യുത വാഹന ചാർജിങ് സ്റ്റേഷൻ വരാൻ പോകുന്ന മാറ്റത്തിന്റെ തുടക്കമാണ്.
പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ സുരക്ഷാകുക, ഇന്ധന വില വർദ്ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളിൽ ഇത്തരം വാഹനങ്ങൾ ആശ്വാസകരമാണ്. വരും നാളുകളിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകളും ഇതിനോട് അനുബന്ധിച്ച് ഉണ്ടാകും.